സൗദി റോഡുകളുടെ ഗുണനിലവാരം ആഗോളതലത്തിലേക്കുയർത്താൻ പദ്ധതി

ജുബൈൽ: സൗദി റോഡുകളുടെ ഗുണനിലവാരം 2030 ആകുമ്പോഴേക്ക് ആഗോളതലത്തിൽ ആറാം സ്ഥാനത്ത് എത്തിക്കാൻ ഗതാഗതമന്ത്രാലയം പദ്ധതിയിടുന്നു. ഗതാഗത, ലോജിസ്​റ്റിക് സേവനമന്ത്രാലയത്തി​െൻറ അനുബന്ധ സ്ഥാപനമായ 'നാഷനൽ ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്​റ്റിക്സ് സ്ട്രാറ്റജി'യുടെ കീഴിൽ സുരക്ഷിതവും ഉയർന്നനിലവാരമുള്ളതുമായ നഗരങ്ങളിലെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് പദ്ധതി.

റോഡ് സുരക്ഷയുടെ കാര്യത്തിൽ 2016ൽ രാജ്യം 37ാം സ്ഥാനത്തെത്തി. 2018ൽ ആഗോളതലത്തിൽ 30ാം സ്ഥാനത്തേക്ക് മുന്നേറി. 2019ലും അതി​െൻറ പുരോഗതി തുടർന്ന് 26ാം സ്ഥാനത്ത് എത്തി. രാജ്യത്തി​െൻറ റോഡ് ശൃംഖല നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിവരുകയാണ്.

അപകട നിരക്ക് 56 ശതമാനമായി കുറക്കാനും മരണങ്ങളുടെ എണ്ണം 51 ശതമാനം കുറക്കാനും മൊത്തം പരിക്കുകൾ 30 ശതമാനം കുറക്കാനും സഹായിക്കുന്ന നിരവധി സുരക്ഷാസംവിധാനങ്ങളും നിയമങ്ങളും മന്ത്രാലയം നടപ്പാക്കി. ഇതുമൂലം 8.5 ശ​തകോടി റിയാൽ സാമ്പത്തിക വർധനവുണ്ടായി. 1953ലാണ് ഗതാഗത മേൽനോട്ടം വഹിക്കുന്നതിന് സൗദിയിൽ ആദ്യമായി ഒരു മന്ത്രാലയം സ്ഥാപിക്കുന്നത്. 1975ൽ ആസൂത്രണം, രൂപകൽപന, നിർമാണം, പരിപാലനം എന്നിവ കൂടാതെ മന്ത്രാലയവുമായി ബന്ധപ്പെട്ട ജോലികൾ റോഡുകളിലേക്കും പാലങ്ങളിലേക്കും വ്യാപിപ്പിച്ചു.

2003ൽ മന്ത്രാലയത്തി​െൻറ പേര് വീണ്ടും ഭേദഗതി ചെയ്തു. മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ലോജിസ്​റ്റിക് കേന്ദ്രമായി സൗദിയെ മാറ്റുന്നതിനും വിഷൻ 2030ന് പര്യാപ്തമായ സുസ്ഥിര വികസനവും മത്സരശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച ഗതാഗത സംവിധാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് നാഷനൽ ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്​റ്റിക്സ് സ്ട്രാറ്റജി രൂപവത്കരിച്ചിരിക്കുന്നത്.

Tags:    
News Summary - The plan is to raise the quality of Saudi roads to a global level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.