ജിദ്ദ: സിറിയയെ അറബ് ലീഗിലേക്ക് തിരികെ കൊണ്ടുവരാൻ സൗദി അറേബ്യ നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ച് അൽജിരീയൻ പ്രധാനമന്ത്രി അയ്മൻ ബിൻ അബ്ദുറഹ്മാൻ. 32ാമത് അറബ് ലീഗ് ഉച്ചകോടിയുടെ തുടക്കത്തിൽ സൗദി കിരീടാവകാശിക്ക് അധ്യക്ഷ സ്ഥാനം കൈമാറുന്നതിന് മുമ്പ് നടത്തിയ പ്രസംഗത്തിലാണ് അൽജീരിയൻ പ്രധാനമന്ത്രി സൗദിയെ അഭിനന്ദിച്ചത്.
സിറിയയുടെ തിരിച്ചുവരവിനെ അദ്ദേഹം സ്വാഗതം ചെയ്തു. ഫലസ്തീൻ ജനതയോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാനും ഇസ്രായേൽ സെറ്റിൽമെൻറ് നയം അവസാനിപ്പിക്കാനും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ താൽപര്യത്തിന് മുൻഗണന നൽകാനും സംവാദത്തിൽ ഏർപ്പെടാനും അക്രമത്തിന്റെ ചക്രത്തിലേക്ക് വഴുതി വീഴാതിരിക്കാനും സുഡാനിലെ സഹോദരങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.