ഷൈ​ജു അ​ന്തി​ക്കാ​ട് - മ​നോ​ജ് നാ​രാ​യ​ണ​ൻ -ജ​യ​ൻ തി​രു​മ​ന

മനുഷ്യരാശിയെ ഏതു പ്രതിസന്ധിയിലും കൈപിടിച്ച് മുന്നോട്ടു നയിക്കാൻ പ്രാപ്തമായ കൂട്ടായ്മയുടെ കലയാണ് നാടകം. എല്ലാ പ്രതിസന്ധികളും മറികടക്കാൻ ഇവിടെ നാടകമുണ്ടാവുമെന്നും സമൂഹത്തെ നിരന്തരം ചലിപ്പിക്കാനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തവരാണ് നാടകപ്രവർത്തകരെന്നും പ്രശസ്‌ത നാടക-സിനിമ സംവിധായകനായ ഷൈജു അന്തിക്കാട് പറഞ്ഞു.

അതുകൊണ്ടുതന്നെ നാടകക്കാരന്റെ പ്രതിസന്ധികളെ പൊതുസമൂഹം പലപ്പോഴും ഏറ്റെടുക്കാറില്ല. നാടകക്കാരൻ വ്യക്തിപരമായി ഏറ്റവും പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് കൂടുതൽ കരുത്തോടെ ഈ മേഖലയിൽ നിൽക്കാനുള്ള സാഹചര്യങ്ങളെ സ്വയം സൃഷ്ടിക്കാൻ കഴിയട്ടെ.നീലക്കുയിൽ, ഭൂപടം മാറ്റിവരക്കുന്നവർ എന്നീ നാടകങ്ങൾ പ്രവാസഭൂമികയിൽ അരങ്ങിലെത്തിച്ചത് ഷൈജു അന്തിക്കാടായിരുന്നു. 60ഓളം കലാകാരന്മാർ അണിനിരന്ന അവതരണം, 2000ത്തോളം പ്രേക്ഷകർ നൽകിയ സ്നേഹം. ഇതെല്ലാം സമാനതകളില്ലാത്ത അനുഭവങ്ങളാണ്. നാട്ടിലെ ഉത്സവപ്പറമ്പിനെ റിയാദിൽ പുനഃസൃഷ്ടിച്ച് സംഘാടകർ ഒരുക്കിയ സദസ്സിന്റെ ആമ്പിയൻസ് മറക്കാവുന്നതല്ല -ഷൈജു പറഞ്ഞു.

ദീപക് കലാനി, സായ്നാഥ്, ശരത്, പ്രദീപ് കാറളം, ശശി, സുധീർ, രാജേന്ദ്രൻ, നാസർ തുടങ്ങി റിയാദിലെ സംഘാടകരും നാടകപ്രവർത്തകരുമായ നിരവധി സുഹൃത്തുക്കളുടെ ആത്മാർഥമായ പരിശ്രമങ്ങൾ, സംഘാടന മികവ്, സമർപ്പണം, സൽക്കാരം എന്നിവ ഇപ്പോഴും മനസ്സിലുണ്ട്. ഏറെ സന്തോഷമുള്ള ഒരു വിവരം പങ്കുവെക്കാനുള്ളത്, ഈ നാടക വിജയങ്ങളുടെ തുടർച്ചയെന്നോണം ഇതിന്റെ മുഖ്യ സംഘാടകനായിട്ടുള്ള പ്രദീപ് കാറളവുമായി ചേർന്ന് ഒരു സിനിമ സംഭവിക്കാൻ പോവുന്നു എന്നുള്ളതാണ്. അദ്ദേഹം നിർമിച്ച് ഞാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രാഥമിക പണിപ്പുരയിലാണ് ഇപ്പോൾ. നാടകത്തിന്റെ ഭാവിയെ കുറിച്ചല്ല നാടിന്റെ ഭാവിയെ കുറിച്ചാണ് ആശങ്കകൾ. നാടുണ്ടെങ്കിൽ നാടകം ഉണ്ടാവും. ഇത്ര ജൈവികമായി മനുഷ്യനോട് സംവദിക്കാവുന്ന മറ്റൊരു മാധ്യമം ഇല്ലാതിരിക്കെ നാടകം നാടിനൊപ്പം മുന്നോട്ടുതന്നെ പോയിക്കൊണ്ടിരിക്കും.

നു​കം, മ​ല​യാ​ളം കാ​ണാ​ൻ വാ​യോ, മ​ര​പ്പാ​വ തു​ട​ങ്ങി​യ നാ​ട​ക​ങ്ങ​ൾ അ​ണി​യി​ച്ചൊ​രു​ക്കി​യ സം​വി​ധാ​യ​ക​ൻ മ​നോ​ജ് നാ​രാ​യ​ണ​നും പ്ര​വാ​സി​ക​ളു​ടെ നാ​ട​ക​ക്ക​മ്പ​ത്തി​ൽ സ​ന്തു​ഷ്ടി രേ​ഖ​പ്പെ​ടു​ത്തി. മ​ഴ​പോ​ലെ നാ​ടി​നെ ത​ണു​പ്പി​ക്കാ​നും മ​ന​സ്സി​നെ ന​ന​യി​പ്പി​ക്കാ​നും നാ​ട​ക​ത്തി​ന് ക​ഴി​യും. ഏ​തു പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടാ​നും കാ​ല​ത്തെ അ​തി​ജ​യി​ക്കാ​നും ക​രു​ത്തു​ള്ള മാ​ധ്യ​മ​മാ​ണ് നാ​ട​ക​മെ​ന്നും മ​നോ​ജ് പ​റ​ഞ്ഞു.

ടി​പ്പു സു​ൽ​ത്താ​ൻ, തീ​പ്പൊ​ട്ട​ൻ, 1921 ഖി​ലാ​ഫ​ത്ത് തു​ട​ങ്ങി അ​ര​ഡ​സ​ൻ നാ​ട​ക​ങ്ങ​ളി​ലൂ​ടെ പ്ര​വാ​സ​ത്തി​ന്റെ രം​ഗ​ഭൂ​മി​യെ ഉ​ഴു​തു​മ​റി​ച്ച പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ജ​യ​ൻ തി​രു​മ​ന​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള നാ​ട​ക​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്നേ​ഹാ​ഭി​വാ​ദ്യ​ങ്ങ​ൾ നേ​ർ​ന്നു. കോ​വി​ഡാ​ന​ന്ത​രം നാ​ട​ക​വേ​ദി​ക​ൾ​ക്ക് അ​ന​ക്കം​വെ​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ​ക്ഷേ, നാ​ട​ക​ക്കാ​ര​ന്റെ ജീ​വി​തം അ​ങ്ങേ​യ​റ്റം പ​രി​താ​പ​ക​ര​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട​ര വ​ർ​ഷ​ങ്ങ​ളു​ണ്ടാ​ക്കി​യ ആ​ഘാ​തം ഏ​റെ വ​ലു​താ​ണ്. പൊ​തു​സ​മൂ​ഹം നാ​ട​ക​ക്കാ​ര​നെ കൂ​ടു​ത​ൽ ചേ​ർ​ത്തു​പി​ടി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മൂ​വ​രും ഗ​ൾ​ഫ് മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു. കുഞ്ഞാലി മരക്കാർ മുതൽ 1001 രാവുകൾ വരെ ഇരുപതോളം പ്രഫഷനൽ നാടകങ്ങൾ ആസ്വദിച്ച റിയാദിലെ പ്രേക്ഷകർ പുതിയ നാടകങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്

Tags:    
News Summary - The public must embrace the playwright

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.