ജിദ്ദ: ജിദ്ദ-മക്ക എക്സ്പ്രസ് റോഡിൽ ശുമൈസിയിലെ പുതിയ ചെക്ക്പോസ്റ്റിലൂടെ വരുന്ന വാഹനങ്ങൾക്ക് ടോൾ ഏർപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്ന് മക്ക മേഖല വികസന അതോറിറ്റി വക്താവ് പറഞ്ഞു.
വിവരങ്ങൾ ഒൗദ്യോഗിക വൃത്തങ്ങളിൽനിന്ന് മാത്രമേ തേടാവൂ. വ്യാജപ്രചാരണങ്ങൾക്കു പിന്നാലെ പോകരുതെന്നും വക്താവ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് നിർമാണ ജോലികൾ പൂർത്തിയാക്കിയ പുതിയ ശുമൈസി ചെക്ക് പോസ്റ്റിലെ ട്രാക്കുകളിലേക്ക് പരീക്ഷണാർഥം വാഹനങ്ങൾ തിരിച്ചുവിടാൻ ആരംഭിച്ചത്.
തിരക്ക് കുറക്കാനും മക്കയിലേക്ക് വരുന്നവരുടെ പോക്കുവരവുകൾ എളുപ്പമാക്കുന്നതിനും മക്ക വികസന അതോറിറ്റിയാണ് ശുമൈസി ചെക്ക്പോസ്റ്റ് വികസനം നടപ്പാക്കിയിരിക്കുന്നത്. റോഡിൽ നേരത്തെയുണ്ടായിരുന്നതിനെക്കാൾ പാതകളുടെ എണ്ണം അധികരിപ്പിക്കുകയും യാത്രക്കാർക്ക് വേണ്ട സേവന ഒാഫിസുകൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.