ജിദ്ദ: നവീകരണ ജോലികൾക്ക് ശേഷം ജീസാൻ ജനറൽ ആശുപത്രി പ്രവർത്തനമാരംഭിച്ചു. ഏകദേശം 15,89,04,048 റിയാലിെൻറ നവീകരണ ജോലികൾക്ക് ശേഷമാണ് ആശുപത്രി തുറന്നിരിക്കുന്നത്.
മേഖല ഗവർണർ അമീർ മുഹമ്മദ് ബിൻ നാസിർ ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ്, ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ആശുപത്രിയെക്കുറിച്ച് ആരോഗ്യമന്ത്രിയും ജീസാൻ ആരോഗ്യകാര്യ ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽഹർബിയും ഗവർണർക്ക് വിശദീകരിച്ചു കൊടുത്തു. മൂന്ന് പ്രത്യേക ക്ലിനിക്കുകൾ ഉൾപ്പെടെ 24 ക്ലിനിക്കുകളുണ്ട്. വിസ്തീർണം മുമ്പുള്ളതിനേക്കാൾ 40 ശതമാനവും കിടക്കകളുടെ എണ്ണം 100 ൽ നിന്ന് 200 ആയും വർധിച്ചിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ 21 കിടക്കകളും അത്യാഹിത വിഭാഗത്തിൽ 31 കിടക്കകളും നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ 34 കിടക്കകളുമുണ്ട്. ഓപറേഷൻ റൂമുകൾ ആറായും വർധിപ്പിച്ചു. ലബോറട്ടറി, ഫാർമസി, റേഡിയോളജി എന്നിവ ഉൾപ്പെടുന്ന മെഡിക്കൽ വകുപ്പുകൾ ഏറ്റവും പുതിയതും മികച്ചതുമായ മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.