ജിദ്ദ: ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി മസ്ജിദുൽ ഹറാമിലെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി ആരംഭിച്ചു. തെർമൽ കാമറകൾ, അണുമുക്തമാക്കുന്നതിനുള്ള റോബോട്ടുകൾ തുടങ്ങിയ ഉപകരണങ്ങളുടെ റിപ്പയറിങ് ജോലികളാണ് നടക്കുന്നത്. കോവിഡ് സാഹചര്യത്തിൽ ഹജ്ജ് സീസണിലേക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മസ്ജിദുൽ ഹറാമിലെ പകർച്ചവ്യാധി, നിയന്ത്രണ വിഭാഗം ഡയറക്ടർ ഹസൻ അൽസുഹൈരി പറഞ്ഞു.
തെർമൽ കാമറകളും അണുമുക്തമാക്കുന്നതിനുള്ള എല്ലാ ഉപകരണങ്ങളും ഇതിലുൾപ്പെടും. ഹറമിലെത്തുന്നവർക്ക് പകർച്ചവ്യാധികളിൽ നിന്ന് മുക്തമായ സുരക്ഷിത അന്തരീക്ഷമൊരുക്കുന്നതിനാണിത്. റോബോട്ടുകളും ബയോകെയർ ഉപകരണങ്ങളും പ്രവർത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തി. ഷെഡ്യൂൾ അനുസരിച്ച് മുഴുവൻ സമയം സേവനത്തിനായി സാേങ്കതിക ടെക്നിക്കൽ സംഘം ഹറമിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.