സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറും ഞായറാഴ്ച വൈകീട്ട് ജിദ്ദയിലെ അൽ-സലാം കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തുന്നു

സൗദി കിരീടാവകാശിയും ഇന്ത്യൻ വിദേശകാര്യമന്ത്രിയും ചർച്ച നടത്തി

ജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറും കൂടിക്കാഴ്ച നടത്തി. ജിദ്ദയിലെ അൽ-സലാം കൊട്ടാരത്തിൽ ഞായറാഴ്ച വൈകീട്ടായിരുന്നു കൂടിക്കാഴ്ച.

സ്വീകരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് വിദേശകാര്യ മന്ത്രി കിരീടാവകാശിക്ക് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും അതിനായി നടത്തുന്ന ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു. സ്വീകരണ ചടങ്ങിൽ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ഇന്ത്യയിലെ സൗദി അംബാസഡർ സാലിഹ് അൽ-ഹുസൈനി, ഇന്ത്യയുടെ ഭാഗത്ത് നിന്ന് മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി ഡോ. ശിൽപക് അംബോലെ എന്നിവരും പങ്കെടുത്തു.

ത്രിദിന പര്യടനപരിപാടിയുമായി ശനിയാഴ്ച സൗദി അറേബ്യയിലെത്തിയ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ റിയാദിലെ വിവിധ പരിപാടികൾക്കും ഔദ്യോഗിക കൂടിക്കാഴ്ചകൾക്കും ശേഷം ഞായറാഴ്ച വൈകീട്ടാണ് ജിദ്ദയിലെത്തിയത്. മന്ത്രിയെന്ന നിലയിൽ തന്‍റെ ആദ്യ സൗദി അറേബ്യൻ സന്ദർശനം പൂർത്തിയാക്കി തിങ്കളാഴ്ച രാവിലെ മന്ത്രി ഇന്ത്യയിലേക്ക് മടങ്ങി.

Tags:    
News Summary - The Saudi Crown Prince and the Indian Foreign Minister held a discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.