ഔദ്യോഗിക സന്ദർശനത്തിനിടെ ന്യൂ​ഡൽഹിയിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരസ്​പരം ആശ്ലേഷിക്കുന്നു

ഇന്ത്യയിലെ ഊഷ്​മള സ്വീകരണത്തിന്​ നന്ദി പറഞ്ഞ്​ സൗദി കിരീടാവകാശി, മോദിക്ക് സന്ദേശമയച്ചു

ജിദ്ദ: ഔദ്യോഗിക സന്ദർശനത്തിനിടെ ഇന്ത്യയിൽ ലഭിച്ച ഊഷ്​മള സ്വീകരണത്തിന്​ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ നന്ദി അറിയിച്ചു. ന്യൂഡൽഹിയിൽനിന്ന്​ പുറപ്പെടവെയാണ്​​ നന്ദി സന്ദേശം അയച്ചത്​. സൗഹൃദ രാജ്യമായ ഇന്ത്യ വിടുമ്പോൾ എനിക്കും ഒപ്പമുള്ള സംഘത്തിനും ലഭിച്ച ഊഷ്മള സ്വീകരണത്തിനും ആതിഥ്യമര്യാദക്കും നിങ്ങളുടെ രാജ്യത്തോട് വലിയ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതിൽ ഞാൻ സന്തുഷ്​ടനാണെന്ന്​ സന്ദേശത്തിൽ പറയുന്നു. നിങ്ങളുടെ രാജ്യവുമായി ഞാൻ നടത്തിയ ഔദ്യോഗിക ചർച്ചകൾ ഇരു രാജ്യങ്ങൾ തമ്മിലുള്ള ദൃഢബന്ധത്തി​ന്റെ ശക്തിയും ഉഭയകക്ഷി താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്​ എല്ലാ മേഖലകളിലും തന്ത്രപരമായ പങ്കാളിത്തത്തി​ന്റെ പ്രാധാന്യവും ഉറപ്പിക്കുന്നതാണ്​.

സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ യോഗം ഗുണഫലമുണ്ടാക്കിയതിനെ ഞാൻ അഭിനന്ദിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൽ കാര്യമായ സ്വാധീനം അത്​ ചെലുത്തും. ജി 20 ഉച്ചകോടിയു​ടെ അധ്യക്ഷ പദവി ഇന്ത്യ അലങ്കരിപ്പോൾ ഉണ്ടായ നല്ല ഫലങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. അതി​ന്റെ തീരുമാനങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. ഗ്രൂപ്പിലെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തെ പിന്തുണക്കുന്നതിനും ആഗോള സമ്പദ്‌ വ്യവസ്ഥയുടെ വളർച്ചാനിരക്ക് വർധിപ്പിക്കുന്നതിനും ഇത് ഗണ്യമായ സംഭാവന നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ രാജ്യത്തിന് ആരോഗ്യവും സന്തോഷവുമുണ്ടാക​ട്ടെ. നിങ്ങളുടെ രാജ്യത്തിനും ജനതക്കും പുരോഗതിയും സമൃദ്ധിയും തുടരട്ടെ എന്നും ആശംസിക്കുന്നു -സന്ദേശത്തിൽ പറയുന്നു.

മടക്ക യാത്രാവേളയിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനും കിരീടാവകാശി നന്ദി സന്ദേശം അയച്ചു. ന്യൂഡൽഹിയിൽ നിന്ന്​ തിങ്കളാഴ്​ച വൈകീട്ട്​ പു​റപ്പെട്ട കിരീടാവകാശി ഒമാനിലെത്തി. അവിടെ ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്​ച നടത്തും.

Tags:    
News Summary - The Saudi crown prince sent a message to Modi thanking him for his warm welcome in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.