സൗദി ഇൻഷുറൻസ് മേഖല കഴിഞ്ഞവർഷം 2.3 ശതമാനം വളർച്ച നേടി –സമ

ജുബൈൽ: സൗദി ഇൻഷുറൻസ് മേഖല കഴിഞ്ഞവർഷം 2.3 ശതമാനം വളർച്ചനേടി 38.78 ബില്യൺ ഡോളറിലെത്തിയതായി സൗദി സെൻട്രൽ ബാങ്ക് (സമ). സൗദി അറേബ്യയിലെ ഇൻഷുറൻസ് മേഖലയുടെയും മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറയും (ജി.ഡി.പി) വളർച്ച ഈ റിപ്പോർട്ട് അടയാളപ്പെടുത്തുന്നു. ഊർജ, അപകട, ബാധ്യത ഇൻഷുറൻസ് പ്രീമിയങ്ങളിൽ ഗണ്യമായ വർധന കാണിക്കുന്നുണ്ട്. ഈ മേഖലയുടെ അനുപാതം 2019ലെ 1.3 ശതമാനത്തിൽനിന്ന് 2020 ൽ 1.5 ശതമാനമായി ഉയർന്നു. മൊത്തത്തിലുള്ള നഷ്്ട അനുപാതം 77.5 ശതമാനത്തിലെത്തി.

സകാത്തിനും നികുതിക്കും ശേഷം മുൻവർഷത്തെ അപേക്ഷിച്ച് ഈ മേഖലയിലെ ഇൻഷുറൻസ് അറ്റാദായം 61.1 ശതമാനം വർധിച്ചു. അതുവഴി ആസ്തി, വരുമാനം, റിട്ടേൺ ഓൺ ഇക്വിറ്റി അനുപാതം എന്നിവ വളരെ മെച്ചപ്പെട്ടു. സൗദിവത്കരണ അനുപാതം 2019ൽ 74 ശതമാനത്തിൽനിന്ന് 2020ൽ 75 ശതമാനമായി ഉയർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് -19 സമയത്ത് ഈ മേഖല നേരിട്ട പ്രയാസകരമായ സാഹചര്യങ്ങൾക്കിടയിലും ഈ ഗുണപരമായ ഫലങ്ങൾ ലഭിച്ചു.

പുതിയ ആക്ച്വറിയൽ വർക്ക് റെഗുലേഷനുകൾ, ഇൻഷുറൻസ് അഗ്രിഗേറ്റർമാരുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ, വൈകല്യങ്ങൾക്കുള്ള ഇൻഷുറൻസ്, വ്യക്തിഗതമായി സാമ്പത്തികമായി പാട്ടത്തിനെടുത്ത മോട്ടോർ വാഹനങ്ങളുടെ സമഗ്ര ഇൻഷുറൻസിനായുള്ള നിയമങ്ങൾ എന്നിവയുൾപ്പെടെ വർഷത്തിലെ പ്രധാന നിയന്ത്രണങ്ങളും മറ്റ് സംഭവവികാസങ്ങളും റിപ്പോർട്ട് വ്യക്തമാക്കുന്നു.  

Tags:    
News Summary - The Saudi insurance sector grew by 2.3 percent last year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.