ജിദ്ദ: കുവൈത്തിന്റെ പുതിയ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽജാബിർ അസ്സബാഹിനെ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അഭിനന്ദിച്ചു. കുവൈത്ത് അമീറായി ചുമതലയേറ്റെടുത്ത വേളയിലാണ് സൽമാൻ രാജാവ് അഭിനന്ദനസന്ദേശം അയച്ചത്.
അന്തരിച്ച പ്രിയസഹോദരൻ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് നയിച്ച പാത പിന്തുടർന്ന്, കുവൈത്ത് ഭരണത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്ത സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് രാജാവ് സന്ദേശത്തിൽ പറഞ്ഞു.
സഹോദര രാജ്യമായ കുവൈത്തിന് സൗദി അറേബ്യയുടെ പൂർണ പിന്തുണയുണ്ടാകും. ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് താങ്കൾക്ക് ആരോഗ്യവും സന്തോഷവും കുവൈത്തിന് വളർച്ചയും വികസനവും സമൃദ്ധിയുമുണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും സൽമാൻ രാജാവ് പറഞ്ഞു. കിരീടാവകാശിയും അഭിനന്ദന സന്ദേശം അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.