ജിദ്ദ: മലർവാടി ബാലസംഘവും ടീൻസ് ഇന്ത്യയും സംയുക്തമായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഗ്ലോബൽ ലിറ്റിൽ സ്കോളർ ഓൺലൈൻ വിജ്ഞാനോത്സവത്തിെൻറ സൗദി വെസ്റ്റേൺ പ്രൊവിൻസ് സ്വാഗതസംഘം രൂപവത്കരിച്ചു. എൻ.കെ. അബ്ദുറഹീം മുഖ്യരക്ഷാധികാരിയും എ. നജ്മുദ്ദീൻ ജനറൽ കോഒാഡിനേറ്ററും കെ.കെ. നിസാർ, സാബിത്ത് മഞ്ചേരി എന്നിവർ അസിസ്റ്റൻറ് കോഒാഡിനേറ്റർമാരുമായ കമ്മിറ്റിയിൽ അബ്ദുശുക്കൂർ അലി, അബ്ദുസലീം വേങ്ങര, സി.എച്ച്. ബഷീർ, വി.എം. സഫറുല്ല, അബ്ദുൽ ഹക്കീം, ജാബിർ വാണിയമ്പലം, അബ്ദുറഹ്മാൻ വടുതല, റഷീദ് കടവത്തൂർ, നൗഷാദ് നിഡോളി, മൂസ മാനു മദീന, സഫീർ മക്ക, ഇസ്മാഇൗൽ മാനു ജിസാൻ എന്നിവർ അംഗങ്ങളാണ്.
മത്സരത്തിനായി വെസ്റ്റേൺ പ്രൊവിൻസിന് കീഴിലുള്ള രജിസ്ട്രേഷൻ തനിമ ആക്ടിങ് പ്രസിഡൻറ് അബ്ദുൽ ഷുക്കൂർ അലി ഉദ്ഘാടനം ചെയ്തു. സാഹിത്യം, കല, സംസ്കാരം, കായികം, ഗണിതം തുടങ്ങി വിവിധ മേഖലകളിലേക്ക് അറിവ് നൽകുന്ന രീതിയിലാണ് മത്സരം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ജനുവരി 23 മുതൽ ഫെബ്രുവരി 28 വരെ മൂന്നു ഘട്ടങ്ങളിലായാണ് മത്സരം. കുട്ടികളോടൊപ്പം കുടുംബത്തിനും പങ്കെടുക്കാൻ സാധിക്കുന്ന ആദ്യ ഗ്ലോബൽ ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കാൻ www.malarvadi.org എന്ന വെബ്സൈറ്റ് സന്ദർശിക്കാമെന്നും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.