ജിദ്ദ: ജിദ്ദയിലെ മലയാളി സമൂഹത്തിന് അഭിമാനമായി ജിദ്ദ നാഷനൽ ഹോസ്പിറ്റലിെൻറ (ജെ.എൻ.എച്ച്) രണ്ടാമത്തെ ബ്രാഞ്ച് ജിദ്ദ ടെലിവിഷൻ സ്ട്രീറ്റ് ഗുൈലലിൽ പ്രവർത്തനാംരഭിച്ചു. സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ എല്ലാവിധ അനുമതികളോടെയും അത്യാധുനിക സൗകര്യങ്ങളോടെയും അതിവിശാലമായ ആറു നില കെട്ടിടത്തിലാണ് ആശുപത്രി സജ്ജീകരിച്ചിട്ടുള്ളത്. സൗദി ആരോഗ്യ വകുപ്പ് ഉപമന്ത്രി ഡോ. ഹുസൈൻ സുബൈദിയും ജെ.എൻ.എച്ച് ഗ്രൂപ് ചെയർമാൻ വി.പി. മുഹമ്മദലിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. സൗദി ദേശീയദിനത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ദേശീയ ദീനാഘോഷവും നടന്നു.
ജെ.എൻ.എച്ച് ഡപ്യൂട്ടി ഡയറക്ടർ ഡോ. സാലിഹ് അൽസഹ്‌റാനി, അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ അഹമ്മദ് അൽസഹ്‌റാനി, ഡോ. ഉസാമ സഫർ, താജ് ക്ലിനിക് ഡയറക്ടർ അലി അൽസഹ്‌റാനി, ഹെൽത്ത് കെയർ കൺസൾട്ടൻറ് ഡോ. ഇബ്രാഹിം അൽഗാംദി, അക്കാദമിക് ഡയറക്ടർ ഡോ. ആമിന മുഹമ്മദലി, എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ ഡോ. മുഷ്‌കാത് മുഹമ്മദലി, അലി മുഹമ്മദലി, മുഷ്താഖ് മുഹമ്മദലി, ജെ.എൻ.എച്ച് ഐ.ടി ഡയറക്ടർ നവീദ് കിളിയമണ്ണിൽ, ഫിനാൻസ് ഡയറക്ടർ അഷ്‌റഫ് മൊയ്തീൻ, താജ് പോളിക്ലിനിക് എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ചെറിയ എന്നിവരുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും സാന്നിധ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങിലായിരുന്നു ഉദ്ഘാടനം.
സൗദി ഭരണകർത്താക്കളുടെയും ആരോഗ്യ മന്ത്രാലയത്തിെൻറയും സ്വദേശികളുടെയും വിദേശികളുടെയും സഹകരണവും പ്രോത്സാഹവനവുമാണ് ജെ.എൻ.എച്ച് ആൻഡ് റയാൻ മെഡിക്കൽ ഗ്രൂപ്പിെൻറ വളർച്ചക്കു കാരണമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.പി. മുഹമ്മദലി പറഞ്ഞു. ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഉണ്ടാവേണ്ട എല്ലാ അത്യാധുനിക സൗകര്യങ്ങളും പുതിയ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്. അടുത്ത് തന്നെ റിയാദിൽ പുതിയ ആശുപത്രി തുടങ്ങുമെന്നും വി.പി. മുഹമ്മദലി പറഞ്ഞു.
മൂന്നൂ പതിറ്റാണ്ടത്തെ ആരോഗ്യ രംഗത്തെ പ്രവർത്തന പാരമ്പര്യവുമായാണ് ജെ.എൻ.എച്ച് ആൻഡ് റയാൻ ഗ്രൂപ് ഗുലൈൽ ശാഖ തുറന്നിട്ടുള്ളത്. സ്വന്തം ഭൂമിയിൽ 30,000 ത്തോളം ചതുരശ്ര അടി വലിപ്പമുള്ള ആറുനില കെട്ടിടത്തിൽ ഒരു മൾട്ടി സെപെഷ്യാലിറ്റി ആശുപത്രിയുടെ എല്ലാവിധ ആധുനിക സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ വാഹന പാർക്കിങ് സൗകര്യവുമുണ്ട്. പൂർണ തോതിൽ പ്രവർത്തന സജ്ജമാകുമ്പോൾ പ്രതിദിനം 5,000 രോഗികളെ വരെ ശുശ്രൂഷിക്കാവുന്ന ശേഷി ഈ ആശുപത്രിക്കുണ്ടാവും.
നൂറ് രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ഇവിടെ 20 പേരെ വരെ കിടത്താവുന്ന ഐ.സി.യുവുമുണ്ട്. എല്ലാവിധ ശസ്ത്രക്രിയകളും നടത്താവുന്ന ഏഴു തീയേറ്ററുകൾക്ക് പുറമെ ഹൈടെക് ലാബ്, ബ്ലഡ് ബാങ്ക്, പി.സി.ആർ ടെസ്റ്റിങ് കേന്ദ്രം, കാത്ലാബ് തുടങ്ങിയവയും റേഡിയോളജി വിഭാഗത്തിൽ സി.ടി, എം.ആർ.ഐ സ്‌കാൻ, എക്‌റേ, അൾട്രാ സൗണ്ട് സംവിധാനങ്ങളുമുണ്ട്. ഇതിന് പുറമെ ആധുനിക ശബ്ദ, വെളിച്ച നിയന്ത്രണ സംവിധാനങ്ങളോടെ 250 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയവും ആശുപത്രിയോടനുബന്ധിച്ചുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.