ജുബൈൽ: വ്യത്യസ്ത പ്രമേയവുമായി ജുബൈൽ നിന്നും 'ലോക്ഡ്' എന്ന ഹ്രസ്വചിത്രം ഒരുങ്ങുന്നു. ശാമിൽ ആനിക്കാട്ടിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം പ്രവാസലോകത്തെ ഒരു കുടുംബത്തിൽ നടക്കുന്ന കഥയാണ്. പ്രൊഡക്ഷൻ സ്വിച്ച്ഓൺ കർമവും ആദ്യ ക്ലാപ്പും ഇന്ത്യൻ സ്കൂൾ അധ്യാപകൻ എൻ. സനിൽകുമാർ നിർവഹിച്ചു.
ഡോ. നവ്യ വിനോദ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിൽ സരിത ലിറ്റൻ, രഞ്ജു വിശ്വനാഥ്, സ്വാതി മഹേന്ദ്രൻ, സൈഫുദ്ദീൻ, ശാമിൽ, ബഷീർ, പവിത്ര സതീഷ്, നീതു, ഷയാൻ സുൽത്താൻ, അസഹ് മഹ്നാസ്, അസ്മൽ സഹാൻ, ഇല്യാസ്, അസീസ്, ജംഷീർ എന്നിർ അഭിനയിക്കുന്നു. ഫസലുറഹ്മാൻ, ജംഷീർ കാമറ കൈകാര്യം ചെയ്യുന്നു. ബഷീർ വെട്ടുപാറ, ഇല്യാസ് മുല്യകുറുശ്ശി, സമീർ മുഹമ്മദ്, സിദ്ദിഖ്, നസീർ ഹുസൈൻ, അൻവർ കളത്തിൽ, സുബൈർ കുപ്പൊടാൻ, യാസർ മണ്ണാർക്കാട് തുടങ്ങിയവർ അണിയറയിൽ പ്രവർത്തിക്കുന്നു. എൽ.ഒ.ഇ മീഡിയ പ്രൊഡക്ഷൻസാണ് ഹ്രസ്വചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.