ഇത്റയിൽ നടക്കുന്ന ‘ഷാഡോ ലാൻഡ് ഷോ’ 

നിഴലുകൾ കഥപറയുന്ന കാഴ്ചവിസ്മയത്തിന് തുടക്കം

ദമ്മാം: നിഴലും പ്രകാശവും ഇഴചേർന്ന് വിരിയുന്ന കാഴ്ചവിസ്മയങ്ങൾ ഒരുക്കി കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾചർ (ഇത്റ) തിയറ്ററിൽ നിഴൽ പ്രദർശനം (ഷാഡോ ഷോ) ആരംഭിച്ചു. 1970ൽ ആvcരംഭിച്ച ലോകത്തിലെ പ്രശസ്തമായ അമേരിക്കൻ തിയറ്റർ 'പിലോബോലസ്' ഒരുക്കുന്ന 'ഷാഡോ ലാൻഡ്' സൗദിയിൽ ആദ്യമായാണ് അവതരിപ്പിക്കുന്നത്.

2009ൽ ആരംഭിച്ച് ലോകം ചുറ്റുന്ന ഈ 'നിഴൽ നാടകം' ഇതിനകം നിരവധി അന്തർദേശീയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. എക്കാലത്തെയും ജനപ്രിയമായ 'സ്‌പോഞ്ച്ബോബ് സ്‌ക്വയർപാന്റ്സ്' കാർട്ടൂണിന്റെ രചയിതാവായ സ്റ്റീവൻ ബാങ്ക്‌സും സംഗീതജ്ഞൻ ഡേവിഡ് പോയും ചേർന്നാണ് വിസ്മയകരവും മനോഹരവുമായ ഷോ ഒരുക്കിയത്.

ഈ മാസം 27ന് ആരംഭിച്ച ഷാഡോ ഷോ 30ന് സമാപിക്കും. ഇത്റയിലെ നവീന സാങ്കേതിക സംവിധാനങ്ങളാൽ ഒരുക്കിയ തിയറ്ററിൽ അൾട്രാ-ഫൈൻ സ്‌ക്രീനുകളിലാണ് പ്രകാശവും നിഴലുകളും സമന്വയിക്കുന്ന ഷോ വിരിയുന്നത്.ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന ഷോ നീലമുടിയുള്ള സുന്ദരിയായ യുവതിയുടെ സ്വപ്ന സഞ്ചാരങ്ങളിലൂടെ കടന്നുപോകുന്നു.

സംഭാഷണങ്ങൾ വിരളമാണെങ്കിലും നിഴലും ചിത്രങ്ങളും ഒരു നാടകംപോലെ പ്രേക്ഷകനോട് കഥ പറയുന്നു. ഒമ്പതോളം വിദഗ്ധരായ കലാകാരന്മാരാണ് വിരലുകളും കാലുകളും വെളിച്ചവുംകൊണ്ട് വിസ്മയം തീർക്കുന്നത്. ഉറങ്ങാൻ കിടക്കുന്ന യുവതി കാണുന്ന സ്വപ്നങ്ങളും അവളുടെ മനോവ്യാപാരങ്ങളും കാഴ്ചക്കാർക്കും അനുഭവവേദ്യമാക്കുന്ന അത്ഭുതമാണിത്. 

Tags:    
News Summary - The start of the spectacle of shadows telling a story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.