മക്ക: അടുത്ത ശനിയാഴ്ച ഉച്ചയ്ക്ക് 12:18ന് സൂര്യൻ കഅ്ബക്കു നേർ മുകളിലെത്തുമെന്ന് ജിദ്ദയിലെ ആസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു.
സൂര്യന്റെ പരമാവധി ഉയരം ഏകദേശം 90 ഡിഗ്രിയിലായിരിക്കുമെന്നും ഈ സമയത്ത് കഅ്ബയുടെ നിഴൽ പൂർണമായും അപ്രത്യക്ഷമാകുമെന്നും സൊസൈറ്റി അറിയിച്ചു. ഈ വർഷം ആദ്യമായാണ് സൂര്യൻ കഅ്ബക്കു നേർ ലംബമായി വരുന്നത്.
ഇതേ അവസ്ഥയിൽ സൂര്യൻ ഏകദേശം അര മിനിറ്റ് നേരം നിലകൊള്ളും. ഈ പ്രതിഭാസം അടുത്ത ദുൽഹജ്ജ് 16 വെള്ളിയാഴ്ച ഉച്ച 12:27 ന് ആവർത്തിക്കുമെന്നും ആസ്ട്രോണമിക്കൽ സൊസൈറ്റി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.