ജിദ്ദ: കോവിഡ് മുക്തരായെന്നു തെളിയിക്കാൻ സൗദി അറേബ്യയിൽ 'തവക്കൽന' എന്ന മൊബൈൽ ആപ് മതി. ഗവൺമെൻറ്, സ്വകാര്യ മേഖലകളിൽ കോവിഡ് മുക്തനാണെന്ന് ഇൗ ആപ്പിലൂടെ തെളിയിക്കാനാണ് സർക്കാർ അനുമതി നൽകിയത്. കോവിഡ് പശ്ചാത്തലത്തിൽ വിവിധ ആവശ്യങ്ങൾക്കായി ജനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം ഒരുക്കിയ ആപ്പാണ് തവക്കൽന. ഗവൺമെൻറ്, സ്വകാര്യ മേഖലകളിലെ ജോലിസ്ഥലങ്ങളിൽ ആരോഗ്യ മുൻകരുതലി െൻറയും പ്രതിരോധ പെരുമാറ്റ ചട്ടങ്ങളുടെയും ഭാഗമായാണ് തവക്കൽന ആപ്പിന് ഗവൺമെൻറ് അംഗീകാരം നൽകിയിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബലദിയ, സ്വകാര്യ മേഖലയിലെ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, കഫേകൾ, പബ്ലിക്ക് മാർക്കറ്റുകൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും കോവിഡ് മുക്തനാണെന്ന് തൊളിയിക്കാൻ തവക്കൽന ആപ് മതിയാകും. വ്യക്തി കോവിഡ് മുക്തനാണെന്ന് തെളിയിക്കാൻ ഇൗ ആപ് കാണിച്ചാൽ മതിയാകുമെന്നും രോഗമില്ലെന്നു തെളിയിക്കുന്നതിന് കടലാസ് രേഖകളുടെ ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.