റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ മുക്തി നിരക്ക്​ 97.5 ശതമാനായി ഉയർന്നു. രോഗം ബാധിച്ചവരിൽ ഇനി വളരെ കുറച്ചുപേർ മാത്രമേ രാജ്യത്ത്​ ചികിത്സയിലുള്ളൂ.

ശനിയാഴ്​ച 239 പേർ കൂടി സുഖം പ്രാപിച്ചതോടെ ഇതുവരെ രോഗത്തിൽ നിന്ന്​ മുക്തി നേടിയവരുടെ എണ്ണം 350347 ആയി. പുതുതായി 166 പേർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. ഇതോടെ ​െമാത്തം രോഗബാധിതരുടെ എണ്ണം 359749 ആയി. കോവിഡ്​ മൂലമുള്ള 13 മരണങ്ങളാണ്​ രാജ്യത്ത്​ വിവിധയിടങ്ങളിൽ റിപ്പോർട്ട്​ ചെയ്​തത്​.

ഇതോടെ ആകെ മരണസംഖ്യ 6036 ആയി. മരണനിരക്ക്​ 1.7 ശതമാനമായി തുടരുന്നു. കോവിഡ്​ ബാധിതരായി ഇനി ബാക്കിയുള്ളത്​ 3366 പേർ മാത്രം​. ഇതിൽ 517 പേർ മാത്രമാണ്​ ഗുരുതരാവസ്ഥയിൽ​​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്​​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 60, മക്ക 34, മദീന 23, കിഴക്കൻ പ്രവിശ്യ 22, അസീർ​7, ഖസീം 6, തബൂക്ക്​ 4, അൽജൗഫ്​ 3, വടക്കൻ അതിർത്തി മേഖല​ 3, നജ്​റാൻ​ 2, ജീസാൻ 1, ഹാഇൽ 1.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.