റിയാദ്: കോവിഡ് ബാധയെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന മട്ടാഞ്ചേരി സ്വദേശിനി റുഖിയ ഇന്ത്യൻ സോഷ്യൽ ഫോറത്തിെൻറ സഹായത്തോടെ നാടണഞ്ഞു.അബഹയിലെ മാൻപവർ സപ്ലൈ കമ്പനിയിൽ ഹെൽപർ തസ്തികയിൽ ജോലി ചെയ്യുകയായിരുന്ന റുഖിയക്ക് കോവിഡ് ബാധയേൽക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനി ഇവരുടെ കാര്യങ്ങളിൽ ശ്രദ്ധ കുറഞ്ഞതിനെ തുടർന്ന് നാട്ടിലുള്ള ബന്ധുക്കൾ ഇന്ത്യൻ സോഷ്യൽ ഫോറം വെൽെഫയർ വളൻറിയർ അൻസിൽ മൗലവിയെ ബന്ധപ്പെട്ടു. വിഷയത്തിൽ ഇടപെട്ട അൻസിൽ മൗലവിയും ശിഫ ബ്ലോക്ക് പ്രസിഡൻറ് അഷ്റഫ് വെങ്ങൂരും ഇവർക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും ജോലി ചെയ്തിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട് ഇവരുടെ ചികിത്സാ ചെലവും മറ്റാനുകൂല്യങ്ങളും നൽകാൻ സമ്മർദം ചെലുത്തുകയും ചെയ്തു. നിരന്തര സമ്മർദങ്ങൾക്കു വഴങ്ങിയ കമ്പനി എല്ലാ ആനുകൂല്യങ്ങളും വിമാനടിക്കറ്റും നൽകാൻ തയാറായി. കഴിഞ്ഞ ദിവസം റിയാദിൽനിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ റുഖിയ നാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.