ജിദ്ദ: വേൾഡ് എക്സ്പോ സംഘാടകരായ അന്താരാഷ്ട്ര എക്സിബിഷൻ പ്രതിനിധി സംഘം കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. ‘വേൾഡ് എക്സ്പോ 2030’നടത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സംഘം കഴിഞ്ഞ ദിവസമാണ് റിയാദിലെത്തിയത്. അന്താരാഷ്ട്ര എക്സിബിഷൻസ് മേധാവി പാട്രിക് സ്പെക്ടറ്റിന്റെ മേൽനോട്ടത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച കിരീടാവകാശിയെ കണ്ടത്.
‘എക്സ്പോ 2030’ആതിഥേയത്വം വഹിക്കുന്നതിനുള്ള അപേക്ഷ സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. സ്വീകരണച്ചടങ്ങിൽ റിയാദ് റോയൽ കമീഷൻ സി.ഇ.ഒ ഫഹദ് ബിൻ അബ്ദുൽ മുഹ്സിൻ അൽ റഷീദ്, ഫ്രാൻസിലെ സൗദി അംബാസഡർ ഫഹദ് അൽ റുവൈലി എന്നിവർ പങ്കെടുത്തു.
അഞ്ച് ദിവസത്തെ സന്ദർശനത്തിനിടയിൽ വിവിധ മന്ത്രിമാരും വിദഗ്ധരുമായി സംഘം കൂടിക്കാഴ്ച തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.