ദമ്മാം: ദമ്മാം കോഴിക്കോട് തെക്കേപ്പുറം ഫുട്ബാൾ മാമാങ്കത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കും. കോഴിക്കോട്ടെ തെക്കേപ്പുറം നിവാസികളുടെ കായിക കൂട്ടായ്മയായ ഫ്രൈഡേ ക്ലബ് ദമ്മാമാണ് 38ാമത് സ്കൈവർത്ത് തെക്കേപ്പുറം ദമ്മാം ഫുട്ബാൾ ടൂർണമെൻറിന് നേതൃത്വം നൽകുന്നത്.
ജനുവരി അഞ്ച് വരെ നാലാഴ്ചകളായി നടക്കുന്ന മത്സരങ്ങൾ രാത്രി എട്ട് മുതൽ ദമ്മാം അൽഹദഫ് സ്റ്റേഡിയത്തിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിൽ നിന്നായി 172 കളിക്കാരാണ് ആറ് ഫ്രാഞ്ചൈസികളിലായി ലീഗ് അടിസ്ഥാനത്തിൽ മാറ്റുരക്കുന്നതെന്ന് എഫ്.സി.ഡി ഭാരവാഹികൾ ദമ്മാമിൽ നടന്ന വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേളയുടെ ഭാഗമായി സീനിയർ വിഭാഗത്തിൽപെട്ട കളിക്കാരുടെ പ്രതീകാത്മക ലേലം വിളിയും സംഘടിപ്പിച്ചു. ചടങ്ങിൽ സ്കൈവർത്ത് സെയിൽസ് ഓഫിസർ സി.കെ.വി. അഷ്റഫ് ടൂർണമെൻറ് ലോഗോയും കെ.വി. റസ്സു ഫ്രൈഡേ ക്ലബ് ലോഗോയും പ്രകാശനും ചെയ്തു. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ഇൻതികാഫ്, സാബിത്, മുഹമ്മദ് അലി, ജംഷിദ്, ഡാനിഷ്, ഇർഫാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.