ജിദ്ദ: പ്രവാചകന് നടത്തിയ ഹിജ്റ ഒരിക്കലും ഒളിച്ചോട്ടമായിരുന്നില്ലെന്നും അതില്‍ വിശ്വാസികളായ സ്ത്രീകള്‍ക്കും നിരവധി പാഠങ്ങളുണ്ടെന്നും ജമാഅത്തെ ഇസ്ലാമി കേരള കൂടിയാലോചന സമിതി അംഗവും വനിതവിഭാഗം സെക്രട്ടറിയുമായ പി. റുക്സാന പറഞ്ഞു. 'ഹിജ്റ അതിജീവനത്തിെൻറ പ്രചോദനം' എന്ന വിഷയത്തില്‍ തനിമ ജിദ്ദ നോര്‍ത്ത് വനിതവിഭാഗം സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
തികഞ്ഞ ആസൂത്രണത്തോടെ പ്രവാചകന് നടത്തിയ ഹിജ്റയില്‍ പലവിധ വെല്ലുവിളികള്‍ നേരിടുന്ന ആധുനിക മുസ്ലിം സമൂഹത്തിന് നിരവധി പാഠങ്ങളുണ്ട്. പ്രതീക്ഷകളോടൊപ്പം ത്യാഗവും സമര്‍പ്പണവുമാണ് മുസ്ലിം സമൂഹത്തില്‍നിന്ന് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും റുക്സാന കൂട്ടിച്ചേര്‍ത്തു. പ്രസിഡൻറ് നജാത്ത് സക്കീര്‍ അധ്യക്ഷത വഹിച്ചു. 'ഗൾഫ് മാധ്യമ'ത്തിലെ വാർത്തകളെ അടിസ്ഥാനമാക്കി നടത്തിയ ഓൺലൈൻ ലൈവ് ക്വിസ് മത്സരത്തിൽ ആയിഷാ റാൻസി വിജയിയായി.മുംതാസ് മഹമൂദ് സ്വാഗതവും ഇ. ഫാത്വിമ നന്ദിയും പറഞ്ഞു. നദ ഫാത്വിമ ഖിറാഅത്ത് നടത്തി. പരിപാടിയില്‍ 150ഓളം സ്ത്രീകള്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.