മൂന്ന് രീതികളിൽ അബ്ഷീർ പ്ലാറ്റ്‌ഫോമിൽ മൊബൈൽ നമ്പർ മാറ്റാം

ജിദ്ദ: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷീർ പ്ലാറ്റ്‌ഫോമിൽ ഉപഭോക്താവിന് തന്റെ രജിസ്റ്റർ ചെയ്ത അക്കൗണ്ടിലെ മൊബൈൽ നമ്പർ മൂന്ന് രീതികളിൽ മാറ്റം വരുത്താമെന്ന് അധികൃതർ വ്യക്തമാക്കി. പഴയ മൊബൈൽ നമ്പർ നിലവിലുണ്ടാവുകയും അതിലൂടെ തന്റെ അക്കൗണ്ട് തുറക്കാൻ കഴിയുന്നുമുണ്ടെകിൽ അബ്ഷീർ പ്ലാറ്റ്‌ഫോം ലോഗിൻ ചെയ്‌ത് 'ഉപഭോക്തൃ വിവരങ്ങൾ (User Information)' തെരഞ്ഞെടുക്കണം. തുടർന്ന് ആവശ്യമായ വിവരങ്ങളും പുതിയ മൊബൈൽ നമ്പറും നൽകി സേവ് ചെയ്യുക. തത്സമയം പുതിയ മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.പി.ടി കോഡ് അബ്ഷീറിൽ രേഖപ്പെടുത്തുന്നതോടെ പുതിയ മൊബൈൽ നമ്പർ രജിസ്റ്റർ ആവും.

പഴയ മൊബൈൽ നമ്പർ റദ്ദാക്കുകയോ നഷ്‌ടപ്പെടുകയോ ചെയ്‌തതിനാൽ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ കഴിയില്ലെങ്കിൽ, ഏറ്റവും അടുത്തുള്ള അബ്ഷീർ സെൽഫ് സർവീസ് മെഷീൻ സന്ദർശിക്കുക. മെഷീനിൽ 'മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുക (Update mobile number)' തെഞ്ഞെടുത്ത് പുതിയ മൊബൈൽ ഉൾപ്പെടെയുള്ള ആവശ്യമായ വിവരങ്ങൾ നൽകുക. തത്സമയം മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.പി.ടി കോഡ് അബ്ഷീറിൽ രേഖപ്പെടുത്തുന്നതോടെ പുതിയ മൊബൈൽ നമ്പർ രജിസ്റ്റർ ആവും.

ഉപയോക്താവിന്റെ തിരിച്ചറിയൽ കാർഡിൽ മറ്റൊരു മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, അബ്ഷീർ വെബ്സൈറ്റ് സന്ദർശിച്ച് 'മൊബൈൽ നമ്പർ മാറ്റുക (Change mobile number) എന്ന ഐക്കൺ തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ നൽകി പൂർത്തിയാക്കിയും നമ്പർ മാറ്റാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അബ്ഷീർ പ്ലാറ്റ്‌ഫോമിൽ മൊബൈൽ നമ്പർ മാറ്റുന്നതിന് അതെ തിരിച്ചറിയൽ കാർഡിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നിർബന്ധമാണ്.

Tags:    
News Summary - There are three ways to change mobile number on Absheer platform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.