റിയാദ്: ഒ.ഐ.സി.സി റിയാദ് തിരുവനന്തപുരം ജില്ല കമ്മിറ്റി മെംബർഷിപ് വിതരണവും പുതുപ്പള്ളി തെരഞ്ഞെടുപ്പ് കൺവെൻഷനും നടത്തി. മലസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ ജില്ല കമ്മിറ്റി വഴി അംഗത്വം എടുത്തവരും ഭാരവാഹികളും പങ്കെടുത്തു. ജില്ല കമ്മിറ്റി പ്രസിഡൻറ് സജീർ പൂന്തുറ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറ് വിൻസൻറ് കെ. ജോർജ് ആമുഖ പ്രഭാഷണം നടത്തി. മതേതരത്വത്തിൽ ഊന്നിനിന്നുകൊണ്ട് സമാധാനപൂർണമായ ഒരു ജീവിത സാഹചര്യത്തിലേക്ക് മഹത്തായ ഇന്ത്യയെ തിരികെ കൊണ്ടുവരുന്നതിന് ഒരു മനസ്സോടെ പ്രവർത്തിക്കാൻ നമുക്ക് സജ്ജരാവാം എന്ന് ആമുഖ പ്രഭാഷകൻ പറഞ്ഞു.
റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ പൊതുയോഗം ഉദ്ഘാടനം ചെയ്തു. നിലവിലെ കേന്ദ്ര സർക്കാർ വർഗീയ ചേരിതിരിവിലൂടെ പാവപ്പെട്ട ജനങ്ങളെ തമ്മിലടിപ്പിച്ചും മനുഷ്യത്വരഹിതമായ നിയമങ്ങൾ നടപ്പാക്കിയും നമ്മുടെ മഹത്തായ രാജ്യത്തിന്റെ നിലനിൽപിനുതന്നെ ഭീഷണിയായി വർത്തിക്കുന്നു എന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. പുതിയതായി ചേർന്ന അംഗങ്ങൾക്കുള്ള ഒ.ഐ.സി.സി മെംബർഷിപ് കാർഡുകളുടെ വിതരണോദ്ഘാടനം സെൻട്രൽ കമ്മിറ്റി സെക്രട്ടറി നിഷാദ് ആലങ്കോട് ഷാജഹാൻ കല്ലമ്പലത്തിന് നൽകി നിർവഹിച്ചു.
തുടർന്ന് നടന്ന പുതുപ്പള്ളി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ യഹിയ കൊടുങ്ങല്ലൂർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എൽ.കെ. അജിത്, നാസർ കല്ലറ, റഫീഖ് വെമ്പായം, അൻസർ വർക്കല, ഷഹനാസ്, സുരേഷ് ശങ്കർ, ബഷീർ കോട്ടയം, സിദ്ദീഖ് കല്ലൂപ്പറമ്പൻ, അമീർ പട്ടണത്തിൽ, ബാലുക്കുട്ടൻ, കരിം കൊടുവള്ളി, സക്കീർ പത്തറ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അൻസർ അബ്ദുൽ സത്താർ സ്വാഗതവും ട്രഷറർ റാസി കോരാണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.