സലാഹുദ്ദീൻ

തിരുവനന്തപുരം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി ജിദ്ദയിൽ മരിച്ചു. വിഴിഞ്ഞത്തിനടുത്ത് പൂവാർ സ്വദേശി സലാഹുദ്ദീൻ (61) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്ക് താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു.

ജിദ്ദ അൽ മർവയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: സൈനുൽ ആബിദീൻ, മാതാവ്: റുഹിയാ ബീവി, ഭാര്യ: ഫാത്തിമാ ബീവി, മക്കൾ: സമീർ, ആഷിഖ്, അഷിന. നടപടി ക്രമങ്ങൾക്ക് ശേഷം മയ്യിത്ത് ജിദ്ദയിൽ ഖബറടക്കും.

Tags:    
News Summary - thiruvananthapuram native died in jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.