റിയാദ്: ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ 13ാമത് വാർഷിക സമ്മേളനം വ്യാഴാഴ്ച റിയാദിൽ അരങ്ങേറും. സമ്മേളനത്തിൽ ശശി തരൂർ എം.പി മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ‘ഖാദിയില്‍ നെയ്ത ഭാരത ചരിതം’ എന്ന തലവാചകത്തിൽ റിയാദ് എക്സിറ്റ് 32ലെ ഖുറൈസ് റോഡിലുള്ള നൗറാസ് ഓഡിറ്റോറിയത്തിലാണ് വാർഷിക സമ്മേളനം. വൈകീട്ട് ഏഴിന് ആരംഭിക്കുന്ന പരിപാടിയിൽ റിയാദിലെ പൊതുസമൂഹവുമായും വിദ്യാര്‍ഥികളുമായും ശശി തരൂർ സംവദിക്കും.
പരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്ട്രേഷൻ ചെയ്യണം. ഇതിനായി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ പൂർത്തിയാക്കി ക്യു.ആര് കോഡുള്ള ഡിജിറ്റല്‍ ബാഡ്ജുമായി എത്തുന്നവർക്കാണ് ഹാളിലേക്ക് പ്രവേശനം അനുവദിക്കുകയെന്ന് സംഘാടകർ അറിയിച്ചു. തരൂരുമായുള്ള ചർച്ചസദസ്സിൽ പ്രചോദന പ്രഭാഷക സുഷ്മ ഷാന്‍ മോഡറേറ്ററാവും. വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി സാംസ്കാരിക സമ്മേളനം, സിനിമാ പിന്നണിഗായിക സുമി അരവിന്ദിന്റെ നേതൃത്വത്തില്‍ റിയാദില്‍ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന സംഗീതനിശ, നൃത്തനൃത്ത്യങ്ങള്‍ എന്നിവ അരങ്ങേറും. എസ്.ടി.സി പേയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ സിനിമാതാരം ഡോന്ന സൂസന് ഐസക് അവതാരകയാകും.
വരുന്ന ഒരു വർഷക്കാലം റിയാദ് ഒ.ഐ.സി.സി ഖാദി പ്രചാരണ വര്‍ഷമായി ആഘോഷിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. തിരുവനന്തപുരം ജില്ല പ്രസിഡൻറ് വിൻസെൻറ് കെ. ജോർജ്, സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ, ഫൈസൽ ബാഹസൻ, നിഷാദ് ആലംകോട്, റാസി കോരാണി, സജീർ പൂന്തുറ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.