മക്ക: റമദാനോടനുബന്ധിച്ച് മക്ക ഹറമിനുള്ളിലും മുറ്റങ്ങളിലും 25,000 ലധികം പുതിയ പരവതാനികളാണ് വിരിച്ചതെന്ന് ഇരുഹറംകാര്യ ജനറൽ അതോറിറ്റി ഔദ്യോഗിക വക്താവ് എൻജി. മാഹിർ ബിൻ മാൻസി അൽസഹ്റാനി പറഞ്ഞു. ഹറം പരിസരത്ത് 50 അംഗശുചീകരണ കേന്ദ്രങ്ങളും 3000 ടോയ്ലറ്റുകളുമാണുള്ളത്.
15,000 സംസം പാത്രങ്ങളും സംസം കുടിക്കുന്നതിനായി 150 മശ്റബിയകളും ഉണ്ട്. ഹറമിനകത്തും മുറ്റങ്ങളിലും ദിവസവും 10 തവണ കഴുകി അണുവിമുക്തമാക്കുന്നുണ്ട്. 400 സൂപ്പർവൈസർമാരുടെ മേൽനോട്ടത്തിൽ ഹറമിനുള്ളിലെ തൊഴിലാളികളുടെ എണ്ണം 4000 കവിയും.
സന്ദർശകർക്കും തീർഥാടകർക്കും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് ആധുനിക ഉപകരണങ്ങളും യന്ത്രങ്ങളുമാണ് ഉപയോഗിക്കുന്നത്. ഇവയുടെ എണ്ണം 4000ത്തോളം വരും. അന്തരീക്ഷം സുഗന്ധപൂരിതമാക്കുന്നതിന് ഏകദേശം 3000 ലിറ്റർ ഗുണമേന്മയുള്ള സുഗന്ധദ്രവ്യങ്ങളാണ് ദിവസം ഉപയോഗിക്കുന്നത്.
തീർഥാടകർക്കും സന്ദർശകർക്കും പ്രവേശന കവാടങ്ങൾ അറിയുന്നത് എളുപ്പമാക്കുന്നതിനായി ഹറമിെൻറ പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള കവാടങ്ങളിലും വ്യത്യസ്ത നിറങ്ങളിലുള്ള 1000 പ്ലാസ്റ്റിക് ചവിട്ടികൾ വിരിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. ലൈറ്റിങ്, ഓഡിയോ വർക്കുകൾ, വെൻറിലേഷൻ, എയർ കണ്ടീഷനിങ് എന്നിവയുടെ പ്രവർത്തനം അതോറിറ്റി നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.