ഹജ്ജ്​ കാമ്പയിൻ തുടക്കവേളയിൽ പൊതുസുരക്ഷ മേധാവി ഡയറക്ടർ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസ്സാമി സംസാരിക്കുന്നു.

ഹജ്ജ്​ അനുമതിപത്രമില്ലാത്തവരെ ‘മീഖാത്ത്​’ കടക്കാൻ അനുവദിക്കില്ല -പൊതുസുരക്ഷ മേധാവി

ജിദ്ദ: ഹജ്ജ് അനുമതിപത്രമില്ലാത്തവരെ മീഖാത്ത് കടക്കാൻ അനുവദിക്കില്ലെന്നും ഹജ്ജ് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ മക്കയിലെ താമസകേന്ദ്രങ്ങളിൽ പരിശോധനക്ക് ഫീൽഡ് പ്ലാനുകൾ തയാറാക്കിയതായും പൊതുസുരക്ഷ മേധാവി ഡയറക്ടർ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു.

'അനുമതി ഇല്ലാതെ ഹജ്ജ് പാടില്ല’ എന്ന തലക്കെട്ടിൽ ആരംഭിച്ച ഹജ്ജ്​ കാമ്പയിനിന്റെ തുടക്ക വേളയിലാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. ഈ വർഷത്തെ ഹജ്ജ് സീസൺ പ്രവർത്തനങ്ങൾക്ക്​ ഹജ്ജ് സുരക്ഷാ സേന സജ്ജമാണ്​. സുരക്ഷയെയോ നടപടിക്രമത്തെയോ തടസ്സപ്പെടുത്തുന്ന എല്ലാ കാര്യങ്ങളെയും നേരിടാനും തീർഥാടകരുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും തടയാനും സേന സന്നദ്ധമാണ്​. നിയമലംഘകരെ അറസ്റ്റ് ചെയ്യുമെന്നും അവർക്കെതിരെ പിഴകൾ പ്രയോഗിക്കുമെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു.

എല്ലാ ഫീൽഡ് ക്രമീകരണങ്ങളും പൂർത്തീകരിക്കുന്നതിനും പദ്ധതികൾ നടപ്പാക്കുന്നതിനും നിലവാരം ഉയർത്തുന്നതിനും യോജിച്ച ശ്രമങ്ങൾക്ക്​ വലിയ പ്രാധാന്യമുണ്ടെന്നും സുരക്ഷ മേധാവി ചൂണ്ടിക്കാട്ടി. ശവ്വാൽ 15 മുതൽ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങൾ നിയന്ത്രിക്കാനുള്ള ചുമതലകൾ സുരക്ഷാ ഉദ്യോഗസ്ഥർ ആരംഭിച്ചിട്ടുണ്ട്​. നിയമലംഘകരുടെമേൽ പൂർണ ശ്രദ്ധയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Those who do not have Hajj permit will not be allowed to enter the Meeqaat -Chief of Public Security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.