അനുമതി പത്രമില്ലാതെ മസ്​ജിദുൽ ഹറാമിൽ​ എത്തുന്നവർക്ക് പിഴ

ജിദ്ദ: റമദാനിൽ അനുമതിപത്രമില്ലാതെ മസ്​ജിദുൽ ഹറാമിൽ ഉംറക്കും നമസ്​കരിക്കാനുമെത്തുന്നവർക്ക്​ പിഴയുണ്ടാകുമെന്ന്​ ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്​. അനുമതി പത്രമില്ലാതെ ഉംറക്കെത്തി പിടിയിലാകുന്നവർക്ക്​ 10,000 റിയാലും നമസ്​കരിക്കാൻ മസ്​ജിദുൽ ഹറാമിലേക്ക്​ കടക്കാൻ ശ്രമിക്കുന്നവർക്ക്​ 1000 റിയാലും പിഴ ചുമത്താൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി​. കോവിഡ്​ ഇല്ലാതാവുകയും പൊതുജീവിതം സാധാരണ നിലയിലേക്ക്​ മടങ്ങുകയും ചെയ്യുന്നതുവരെ തീരുമാനം തുടരുമെന്നും ആഭ്യന്തര മന്ത്രാലയ വ്യത്തങ്ങൾ പറഞ്ഞു.

കോവിഡ്​ വ്യാപനം തടയാനുള്ള പ്രതിരോധ മുൻകരുൽ നടപടികൾ പാലിക്കുക, ഉംറക്കും നമസ്​കാരത്തിനും നിശ്ചയിച്ച അംഗീകൃത ആപ്പുകൾ ഉപയോഗിക്കുന്നുണ്ടോയെന്ന്​ ഉറപ്പുവരുത്തുക, മസ്​ജിദുൽ ഹറാമിലും മുറ്റങ്ങളിലും പ്രവർത്തന ശേഷിക്കനുസൃതമായി സുരക്ഷ ഒരുക്കുക എന്നിവ ലക്ഷ്യമിട്ടാണ്​ തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്​.

അനുമതി പത്രമില്ലാതെ ഉംറക്കും നമസ്​കാരത്തിനും എത്തി പിടിയിലാകുന്നവർക്ക്​ പിഴയുണ്ടാകുമെന്നതിനാൽ ഉംറക്കും ഹറമിൽ നമസ്​കാരത്തിനും ആഗ്രഹിക്കുന്നവർ നിർദേശങ്ങൾ പാലിക്കുകയും അനുമതി പത്രം നേടിയിരിക്കുകയും വേണമെന്ന്​ ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ ഉണർത്തി. കൂടാതെ റോഡുകളിലും ചെക്ക്​ പോസ്​റ്റുകളിലും ഹറമിലേക്കുള്ള നടപാതകളിലുമെല്ലാം സുരക്ഷ ഉദ്യോഗസ്​ഥർ നിയമലംഘകരെ നിരീക്ഷിക്കാൻ രംഗത്തുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

Tags:    
News Summary - Those who enter the Masjid al-Haram without a permit will be fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.