ജിദ്ദ: സൗദി അറേബ്യയിലെ പൊതു-സ്വകാര്യ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളിലും ഞായറാഴ്ച മുതൽ പ്രവേശനാനുമതി കോവിഡ് വാക്സിനെടുത്തവർക്ക് മാത്രം. രാജ്യത്ത് നടക്കുന്ന പൊതുപരിപാടികളിലും പെങ്കടുക്കാനും പൊതു ഗതാഗതസൗകര്യം ഉപയോഗപ്പെടുത്താനും പ്രതിരോധ കുത്തിവെപ്പെടുത്തിരിക്കണം. ഞായറാഴ്ച മുതൽ പുതിയനിയമം പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തരമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, വിനോദ, കായിക മേഖലകൾ, സാംസ്കാരിക സമ്മേളനങ്ങൾ, ശാസ്ത്ര സംഗമങ്ങൾ, സാമൂഹിക, വിനോദ പരിപാടികൾ, പൊതു - സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുഗതാഗതം തുടങ്ങിയ എല്ലായിടത്തും ഞായറാഴ്ച മുതൽ വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കും പ്രവേശനം.
സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച കോവിഡ് വാക്സിനുകളിലൊന്നിെൻറ നിശ്ചിത ഡോസ് കുത്തിവെപ്പ് പൂർത്തീകരിച്ചിരിക്കണം എന്നാണ് നിബന്ധന. ഇത് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി അവിടങ്ങളിൽ എത്തുന്നവർക്കും നിർബന്ധമാണ്.
രാജ്യത്തെ മുഴുവൻ മാളുകളിലും വാണിജ്യകേന്ദ്രങ്ങളിലും സൂഖുകളിലും ഇൗ നിബന്ധന ബാധകമാണ്. വാക്സിനേറ്റഡാണ് എന്ന് വ്യക്തമാക്കുന്ന 'തവക്കൽനാ' ആപ്പിലെ ഇമ്യൂൺ സ്റ്റാറ്റസ് ഉയർത്തിക്കാണിച്ചാണ് സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കേണ്ടത്.
പ്രവേശനം നിയന്ത്രിക്കാൻ കവാടങ്ങളിൽ നിലയുറപ്പിച്ചിരുന്ന ജീവനക്കാർ ഇത് പരിശോധിച്ചുറപ്പാക്കണം. കോവിഡ് പ്രോേട്ടാകോൾ പ്രകാരമുള്ള മുഴുവൻ ആരോഗ്യ മുൻകരുതൽ നടപടികളും പാലിക്കുകയും വേണം.
വിദ്യാലയങ്ങളിൽ വിദ്യാർഥികളും അധ്യാപകരും മാത്രമല്ല, മറ്റ് ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി അവിടെ എത്തുന്നവരും ഇൗ നിയമപരിധിക്കുള്ളിലാണ്. ഇൗ നിബന്ധനകെളല്ലാം അവർക്ക് ബാധകമാണ്.
ഒരു വാണിജ്യസ്ഥാപനവും ഇൗ നിയമത്തിൽനിന്നൊഴിവല്ലെന്ന് സൗദി വാണിജ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.തവക്കൽനാ ആപ്പിൽ 'ഇമ്യൂൺ' സ്റ്റാറ്റസ് നിർബന്ധമായും ഉണ്ടാവുക എന്നതാണ് എവിടെയും പ്രവേശനാനുമതിക്കുള്ള നിബന്ധന. സാമൂഹികസുരക്ഷയും പൊതുജനാരോഗ്യവുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഇൗ നിയമം പ്രാബല്യത്തിലാക്കുന്നതിെൻറ മുന്നോടിയായി ആഭ്യന്തരമന്ത്രാലയം വിവിധ ഭാഷകളിൽ ബോധവത്കരണ സന്ദേശങ്ങൾ അയച്ചു.
ജനങ്ങളിൽ സുരക്ഷാ അവബോധം വർധിപ്പിക്കാനും രോഗപ്രതിരോധ, മുൻകരുതൽ നടപടികളുടെ നിലവാരം ഉയർത്താനും ലക്ഷ്യമിട്ട് ഒൗദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ സർക്കാർ വകുപ്പുകൾ പ്രചാരണം തുടരുകയാണ്.വാക്സിനേഷൻ നടത്താൻ ജനങ്ങളെ പരമാവധി പ്രേരിപ്പിക്കാനുള്ള യത്നം തുടരുകയാണ്. വാക്സിനേഷൻ കാമ്പയിനും ശക്തമായി തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.