സഖ്യസേന തകർത്ത ഹൂതികളുടെ ഡ്രോൺ അവശിഷ്ടങ്ങൾ

അബഹ വിമാനത്താവളത്തിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്കും പരിക്ക്

അബഹ: അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ എട്ട് പേരിൽ മൂന്ന് ഇന്ത്യക്കാരും. ഇവർ ബിഹാർ സ്വദേശികളാണെന്നാണ് വിവരം. സംഭവത്തിൽ മൂന്ന് ബംഗ്ളാദേശ് പൗരന്മാർക്കും ഒരു നേപ്പാൾ പൗരനും ഒരു സ്വദേശി പൗരനും പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരു ബംഗ്ലാദേശ് പൗരന്റെ നില ഗുരുതരമാണ്. സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

രാവിലെ 9.06 ഓടുകൂടി അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വന്ന ഹൂതികളുടെ രണ്ടാമത്തെ ഡ്രോൺ ആക്രമണം സൗദി സഖ്യസേന തകർത്തുകയായിരുന്നു. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചാണ്‌ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലിക്കാരായ എട്ടു പേർക്ക് പരിക്കേറ്റത്. വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന സൗദി എയർലൈൻസിന്റെ ബോയിങ് 320 വിമാനത്തിനും ചില ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഉപകരണങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.

ഇന്ന് പുലർച്ചെ മറ്റൊരു ഡ്രോൺ ആക്രമണവും സൗദി സഖ്യസേന പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഈ ആക്രമണത്തിൽ ആർക്കും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിരുന്നില്ല. അബഹ വിമാനത്താവളവും സാധാരണ ജനങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഹൂതികളുടെ ആക്രമണങ്ങൾ എല്ലാ അന്താരാഷ്‌ട്ര മര്യാദകളും ലംഘിച്ചുകൊണ്ടുള്ളതാണെന്നും ഇത് യുദ്ധക്കുറ്റമാണെന്നും തുർക്കി അൽ മാലിക്കി പറഞ്ഞു. ഇറാൻ പിന്തുണയോടെ നടക്കുന്ന ഈ ശ്രമങ്ങളെ അന്തർദേശീയ മാനുഷിക നിയമങ്ങൾക്കനുസരിച്ച് ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Three Indians injured in drone strike at Abha airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.