മൂന്നുപേർ മുങ്ങിമരിച്ച ഖുൻഫുദ മേഖലയിലെ വാദി അഹ്​സബ വെള്ളക്കെട്ട്

സൗദിയിലെ ഖുൻഫുദയിൽ മൂന്ന്​ പേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു

ഖുൻഫുദ: മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ മുങ്ങി മൂന്ന്​ സഹോദരങ്ങൾ മരിച്ചതായി സൗദി സിവിൽ ഡിഫൻസ്​ ഡയറക്​ട്രേറ്റ്​ അറിയിച്ചു. ഖുൻഫുദ മേഖലയിലെ വാദി അഹ്​സബയിലാണ്​ സംഭവം. വിവരമറിഞ്ഞ ഉടനെ സിവിൽ ഡിഫൻസ്​ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. എന്നാൽ രക്ഷപ്പെടുത്താനായില്ല.

മരിച്ച നിലയിലാണ്​ മൂന്ന്​ പേരെയും വെള്ളക്കെട്ടിൽ നിന്ന്​ പുറത്തെടുത്തതെന്നും സിവിൽ ഡിഫൻസ്​ ഡയക്​ടറേറ്റ്​ പറഞ്ഞു. ഒഴുക്കുണ്ടാകുന്ന സമയത്ത്​ താഴ്​വരകൾ മുറിച്ചുകടക്കുന്നത് നിയമലംഘനമാണെന്നും ഇത്തരം പ്രവൃത്തിയിൽ ഏർപ്പെടുന്നവർക്ക്​ 10,000 റിയാൽ വരെ ചുമത്തുമെന്നും സിവൽ ഡിഫൻസ്​ ട്വിറ്റർ അക്കൗണ്ടിൽ മുന്നറിയിപ്പ്​ നൽകി.

'താഴ്​വരകളിൽ ഒഴുക്കുണ്ടാകുമ്പോൾ അടുത്ത ഇര നീ ആകരുത്​' എന്ന് പ്രത്യേക മുന്നറിയിപ്പ് വാചകവും ട്വീറ്റിൽ കുറിച്ചു. രാജ്യത്ത് പല ഭാഗങ്ങളിലും മഴ തുടരുന്നതിനിടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Tags:    
News Summary - Three people drowned in a flood in Khunfuda, Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.