റിയാദ്: കാൽ നൂറ്റാണ്ടിലധികം റിയാദിൽ പ്രവാസികളായിരുന്ന ഒ.ഐ.സി.സി അംഗങ്ങളായ സഗീർ അലി ശാന്തിപുരത്തിനും വർഗീസ് തെക്കേക്കരക്കും തൃശൂർ ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി.
അപ്പോേളാ ഡിേമാറൊ മിനി ഒാഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ജില്ല ആക്ടിങ് പ്രസിഡൻറ് രാജു തൃശൂർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സലിം കളക്കര ഉദ്ഘാടനം ചെയ്തു. 30 വർഷം പ്രവാസികളായിരുന്നു ഇരുവരും.
സെൻട്രൽ കമ്മിറ്റി െവെസ് പ്രിസിഡൻറ് മുഹമ്മദാലി മണ്ണാർക്കാട് ഇരുവരെയും ഷാൾ ആണിയിച്ച് ആദരിച്ചു. സലിം കളക്കര വർഗീസിനും രാജു തൃശൂർ സഗീർ അലിക്കും ഒാർമഫലകം സമ്മാനിച്ചു. യഹ്യ കൊടുങ്ങല്ലൂർ, മാള മുഹ്യിദ്ദീൻ ഹാജി, റസാഖ് ചാവക്കാട്, റഫീഖ് പട്ടാമ്പി, നാസർ മണ്ണാർക്കാട് എന്നിവർ സംസാരിച്ചു. പരിപാടിക്ക് ഹൈസം നാസർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി നാസർ വലപ്പാട് സ്വാഗതവും ജോയ് ഔസേപ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.