ദമ്മാം: തൃശൂർ നാട്ടുകൂട്ടം സംഘടിപ്പിച്ച ‘സമേതം 2024’ കുടുബസംഗമവും കലാസാംസ്കാരിക സന്ധ്യയും അരങ്ങേറി. പ്രസിഡൻറ് അഡ്വ. മുഹമ്മദ് ഇസ്മാഈൽ അധ്യക്ഷനായിരുന്നു. മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. ‘നാട്ടിൽ സ്വന്തമായി ഒരു വീട്’ എന്ന വിഷയത്തിൽ സിഡ്ബി ചെയർമാനും റിയൽ എസ്റ്റേറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡൻറുമായ എ.എ. അബ്ദുല്ലത്തീഫ് സംസാരിച്ചു. മതിലകം മുൻ ബ്ലോക്ക് പ്രസിഡൻറ് ആബിദലി മുഖ്യാതിഥിയായി.
മികച്ച സംരംഭകർക്കുള്ള അവാർഡുകൾ സിഡ്ബി ചെയർമാൻ എ.എ. അബ്ദുല്ലത്തീഫ്, ലുലു റീജനൽ മാനേജർ സലാം സുലൈമാൻ, ഷാജി മതിലകം, വി.എം. അയൂബ്, സാബ് ബെഞ്ചമിൻ, സോണി തരകൻ, ഷാനവാസ് വലിയകത്ത്, വി.എം. അർഷാദ് എന്നിവർ വിതരണം ചെയ്തു. ഹനാൻ താജു, ഫാത്തിമ സംറീൻ, ആലിം സിയാൻ, ഫൈസ ഫാത്തിമ എന്നിവർ ഉന്നത വിജയികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ ഏറ്റുവാങ്ങി. ഈസ്റ്റേൺ നാസർ, താജു അയ്യാരീൽ, കൃഷ്ണദാസ്, വിജോ വിൻസെൻറ്, ഷൈൻ രാജ് എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.
എഴുത്തുകാരൻ ഷനീബ് അബൂബക്കറിനെയും ‘മിസിസ് കേരള 2024’ റണ്ണേഴ്സ് കിരീടം നേടിയ അമിത ഏലിയാസിനെയും ചടങ്ങിൽ ആദരിച്ചു. കലാസന്ധ്യക്ക് പട്ടുറുമാൽ ഫെയിം ഷെജീർ അബൂബക്കർ, റഫീക്ക് വടക്കാഞ്ചേരി. നിഖിൽ മുരളി, സദാനന്ദൻ, മുഹമ്മദ് റാഫി, ചൈതന്യ ബാലു, ഇസ്ഹാൻ ഇസ്മാഈൽ, നിവേദിത നിതിൻ, ദൈവിക്, സൗജന്യ, വിന്ദുജ, വേവ്സ് ഗോഡ്വിൻ, ദേവിക കലാക്ഷേത്ര, ഗായത്രി ഹരീഷ്, എൻ.എം.ടി മൾട്ടിറ്റൂഡ്സ് എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. ഹമീദ് കണിചാട്ടിൽ, വിബിൻ ഭാസ്കർ, ജാസിം നാസർ, മുഹമ്മദ് റാഫി, ഫൈസൽ അബൂബക്കർ, ജിയോ ലൂയിസ്, ജൗഹർ വടക്കേക്കാട്, സാദിഖ് അയ്യാലിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷാന്റോ ചെറിയാൻ, അമിത ഷാന്റോ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.