ജുബൈൽ: ഹൃദയാഘാത്തെ തുടർന്ന് തൃശൂർ സ്വദേശി ജുബൈലിൽ മരിച്ചു. മാള ചക്കാംകാട്ടിൽ സ്വദേശി എടത്താത്തറ സെയ്തു മുഹമ്മദിന്റെ മകൻ അബ്ദുറഹ്മാൻ കുട്ടി (63) ആണ് മരിച്ചത്.
രാത്രി ഷിഫ്റ്റിൽ ജോലിയിൽ പ്രവേശിച്ച് അൽപം കഴിഞ്ഞപ്പോൾ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 10ഓടെ മരിച്ചു. സെദം എന്ന കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനായി 'സദാറ' പദ്ധതിയിൽ ഓപറേറ്റർ തസ്തികയിൽ ജോലി ചെയ്തു വരുകയായിരുന്നു.
എട്ടുവർഷം മുമ്പാണ് സൗദിയിൽ എത്തിയത്. സമസ്ത ഇസ്ലാമിക് സെന്റർ ജുബൈൽ സെന്റർ കമ്മിറ്റി ഭാരവാഹിയാണ്. മൃതദേഹം ജുബൈൽ അൽ-മന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: ലൈല. മക്കൾ: അസീല, അഫീല, സൽമാൻ. മരുമക്കൾ: ഉമർ ഹാഫിസ് (മാള), സഞ്ചു ആലുവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.