റിയാദ്: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ധീരദേശാഭിമാനിയും കോൺഗ്രസ് ആദ്യകാല പ്രസിഡൻറുമായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിെൻറ 76ാമത് ചരമ വാർഷിക അനുസ്മരണം ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി ഓൺലൈനായി സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി.
തെൻറ അവസാനശ്വാസം വരെ മതരാഷ്ട്രവാദത്തിനെതിരെ, സാമുദായിക മൈത്രിക്കും മതനിരപേക്ഷതക്കും വേണ്ടി പോരാടിയ ധീരനായിരുന്നു അബ്ദുറഹ്മാൻ സാഹിബ് എന്ന് അദ്ദേഹം പറഞ്ഞു. മതരാഷ്ട്രവാദ ചിന്തകൾ കൂടുതൽ ആഴത്തിലും പരപ്പിലും നമ്മുടെ യുവതയിലേക്ക് ആഴ്ന്നിറങ്ങുന്ന ഇക്കാലത്ത് അബ്ദുറഹ്മാൻ സാഹിബ് എന്ന യഥാർഥ മതവിശ്വാസിയുടെ ജീവിതത്തെ വർത്തമാനകാല സമൂഹം ഏറെ പഠിക്കേണ്ടിയിരിക്കുന്നു എന്നും രാഹുൽ കൂട്ടിച്ചേർത്തു. അനുസ്മരണ യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു.
അബ്ദുറഹ്മാൻ സാഹിബിെൻറ ജ്വലിക്കുന്ന ഓർമകളും ജീവിതവുമാകണം സമകാലിക ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ മതനിരപേക്ഷവാദികളുടെ പോരാട്ടത്തിന് ഊർജം പകരേണ്ടത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ കുഞ്ഞി കുമ്പള അനുസ്മരിച്ചു. തൃശൂർ ജില്ല പ്രസിഡൻറ് സുരേഷ് ശങ്കർ അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സജിപോൾ മാടശേരി, അഷ്റഫ് പൊന്നാനി, കെ.എസ്.യു സംസ്ഥാന നേതാവ് ഗൗരി പാർവതി, ഒ.ഐ.സി.സി നേതാക്കളായ അബ്ദുല്ല വല്ലാഞ്ചിറ, സലീം കളക്കര, ഷിഹാബ് കൊട്ടുകാട്, റസാഖ് പൂക്കോട്ടുപാടം, അസ്കർ കണ്ണൂർ, ഷാജി സോന, രഘുനാഥ് പറശ്ശിനിക്കടവ്, ഷംനാദ് കരുനാഗപള്ളി, യഹിയ കൊടുങ്ങലൂർ, നവാസ് വെള്ളിമാട്കുന്ന്, അഷ്റഫ് വടക്കേവിള, സത്താർ കായംകുളം, ഹമീദ് കണിച്ചാട്ടിൽ ദമ്മാം, അഷ്റഫ് വടക്കേകാട് ജിദ്ദ, മാള മുഹിയുദ്ദീൻ, നൗഷാദ് ആലുവ, നിഷാദ് ആലങ്കോട്, നാദിർഷ, സജീർ പൂന്തുറ, ബാലു കൊല്ലം, കെ.കെ. തോമസ്, ബഷീർ കോട്ടയം, സുഗതൻ ആലപ്പുഴ, ഷുക്കൂർ എറണാകുളം, അമീർ പട്ടണത്ത്, അബ്ദുൽ കരീം കോഴിക്കോട്, ജയൻ മാവില, ഷാജി മഠത്തിൽ, റഫീഖ് പട്ടാമ്പി എന്നിവർ സംസാരിച്ചു. ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി സോണി പാറക്കൽ സ്വാഗതവും വൈസ് പ്രസിഡൻറ് രാജു തൃശൂർ നന്ദിയും പറഞ്ഞു. മാത്യു സിറിയക്, രാജേഷ് ഉണ്ണിയാട്ടിൽ, ഇബ്രാഹിം ചേലക്കര, ഷമീർ വളവ് എന്നിവർ യോഗം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.