ദമ്മാം: തൃശൂർ നാട്ടുകൂട്ടം സംഘടിപ്പിക്കുന്ന തൃശൂർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് സീസൺ രണ്ട് വ്യാഴം, വെള്ളി ദിവസങ്ങളിൽ ദമ്മാം ഗൂഖ സ്റ്റേഡിയത്തിൽ നടക്കും. യുനൈറ്റഡ് സ്ട്രൈക്കേഴ്സ് അഴീക്കോട്, ഇരിങ്ങാലക്കുട വാരിയേഴ്സ്, അരിപ്പാലം ഹണിബീസ്, ടോപ് സ്കോർ തൃശൂർ, നൈറ്റ് റൈഡേഴ്സ് കൊടുങ്ങല്ലൂർ, സ്മാഷേഴ്സ് വരാന്തരപ്പിള്ളി എന്നീ ആറ് ടീമുകളാണ് മത്സരിക്കുന്നത്. ടീമുകളുടെ ജഴ്സി പ്രകാശനം രാജ്യാന്തര പവർലിഫ്റ്റിങ് ചാമ്പ്യനും പ്രമുഖ സ്പോർട്സ് എഴുത്തുകാരനുമായ പ്രഫ. കൗക്കബ് അസീം നിർവഹിച്ചു.
സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള തൃശൂർ ജില്ലക്കാരായ പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി നടത്തുന്ന ടൂർണമെൻറിൽ നൂറോളം കളിക്കാർ പങ്കെടുക്കും. ചടങ്ങിൽ പ്രസിഡൻറ് താജു അയ്യാരിൽ അധ്യക്ഷത വഹിച്ചു. ഫ്ലിറ്റ് ലൈൻ ലോജിസ്റ്റിക് എം.ഡി ടൈസൺ, ഇല്ലിക്കൽ ജാസിം, നാസർ, കൺവീനർ ജിയോ ലൂയിസ്, ജോ. കൺവീനർ വിപിൻ, ഡോ. വർഗീസ് സോണി തരകൻ, സാജിദ് ആറാട്ടുപുഴ, സുബൈർ ഉദിനൂർ എന്നിവർ സംസാരിച്ചു. അഡ്വ. മുഹമ്മദ് ഇസ്മാഈൽ സ്വാഗതവും ഹമീദ് കണിച്ചാട്ടിൽ നന്ദിയും പറഞ്ഞു. ടീമംഗങ്ങളായ സാബിത്ത്, ജിത്തു കൃഷ്ണ, ഷാൻഡോ, അഭിലാഷ്, മുഹമ്മദ് റാഫി, അബിൻഷാ എന്നിവർ പങ്കെടുത്തു. ജോബി, അഭിഷേക്, റഫീഖ് വടക്കാഞ്ചേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.