അ​ബൂ​ദ​ബി​യി​ൽ​നി​ന്നു​ള്ള ടി​ക്​​ടോ​ക്​

മ​ന​സ്സി​ൽ മു​ഴു​വ​ൻ സി​നി​മ ആ​യ​തു​കൊ​ണ്ടു​ത​ന്നെ ആ ​ഒ​രു ലോ​ക​ത്തേ​ക്ക് എ​ത്തി​പ്പെ​ടു​ക എ​ന്നൊ​രു ല​ക്ഷ്യം മാ​ത്ര​മേ എ​െൻറ മ​ന​സ്സി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​തു​കൊ​ണ്ടു​ത​ന്നെ ടി​ക്ടോ​ക് ഉ​ള്ള കാ​ലം​തൊ​ട്ടേ ഞാ​ൻ അ​തി​ൽ സ​ജീ​വ​മാ​യി​ത്തു​ട​ങ്ങി. 2019 ജൂ​ൺ 23ന്​ ​ഞാ​ൻ ചെ​യ്ത ഒ​രു കൊ​ച്ചു വി​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മി​ൽ ത​രം​ഗ​മാ​യി. നാ​ട്ടി​ൽ ഞാ​നൊ​രു റി​സോ​ർ​ട്ടി​ലാ​യി​രു​ന്നു ജോ​ലി​നോ​ക്കി​യി​രു​ന്ന​ത്. പെ​ട്ടെ​ന്നാ​യി​രു​ന്നു പ്ര​വാ​സ​ലോ​ക​ത്തേ​ക്ക് പോ​കാ​ൻ വി​ളി​വ​ന്ന​ത്. വി​മാ​ന​ത്തി​ൽ ക​യ​റാ​ൻ കൈ​യി​ൽ ബാ​ഗും പി​ടി​ച്ചു​നി​ൽ​ക്കു​മ്പോ​ഴും എ​െൻറ മ​ന​സ്സി​ലെ ചി​ന്ത, അ​വി​ടെ ചെ​ന്നാ​ൽ ടി​ക്ടോ​ക് ചെ​യ്യാ​ൻ പ​റ്റു​മോ എ​ന്നൊ​ക്കെ ആ​യി​രു​ന്നു. ക​ണ​ക്​​ഷ​ൻ ഫ്ലൈ​റ്റ് ആ​യ​തു​കൊ​ണ്ടു​ത​ന്നെ അ​ബൂ​ദ​ബി​യി​ൽ കു​റ​ച്ചു​നേ​രം ചെ​ല​വ​ഴി​ക്കാ​ൻ എ​നി​ക്ക് ക​ഴി​ഞ്ഞു.


ഗ​ൾ​ഫി​ൽ പോ​കു​ന്ന കാ​ര്യം എ​ല്ലാ​വ​രെ​യും ഒ​ന്ന് അ​റി​യി​ക്കാം എ​ന്ന് വി​ചാ​രി​ച്ച് കൈ​യി​ലു​ള്ള ഫോ​ൺ എ​ടു​ത്ത്​ ഞാ​ൻ ടി​ക്ടോ​ക്കി​ൽ ലൈ​വ് തു​ട​ങ്ങി. എ​ല്ലാ​വ​രും ആ​ശം​സ​ക​ൾ മാ​ത്രം അ​യ​ക്കു​ന്ന​തി​നി​ട​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രാ​ൾ മാ​ത്രം എ​ന്നോ​ട് സൗ​ദി​യി​ൽ എ​വി​ടേ​ക്കാ​ണ് വ​രു​ന്ന​ത് എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യാ​ൽ പി​ക് ചെ​യ്യാ​ൻ വ​ര​ണോ..? എ​ന്തെ​ങ്കി​ലും സ​ഹാ​യം വേ​ണ​മെ​ങ്കി​ൽ പ​റ​യാ​ൻ മ​ടി​ക്ക​രു​ത് എ​ന്നൊ​ക്കെ ചോ​ദി​ച്ചു. വൈ​കാ​തെ എ​നി​ക്ക് അ​വ​രി​ൽ​നി​ന്ന് ഒ​രു പേ​ഴ്സ​ണ​ൽ മെ​സേ​ജ് കൂ​ടി വ​ന്നു.

സൗ​ദി​യി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ ഈ ​ന​മ്പ​റി​ൽ എ​ന്നെ വി​ളി​ക്ക​ണം എ​ന്നും പ​റ​ഞ്ഞ്. ന​ല്ല ക്ഷീ​ണം ഉ​ള്ള​തു​കൊ​ണ്ടു​ത​ന്നെ റൂ​മി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും അ​ൽ​പ​നേ​രം കി​ട​ന്നു. ഉ​റ​ങ്ങി എ​ണീ​റ്റ​പാ​ടെ ഞാ​ൻ ഫോ​ൺ എ​ടു​ത്തു​നോ​ക്കി ഒ​രു കൂ​ട്ടം മെ​സേ​ജ് എ​െൻറ ടി​ക്ടോ​ക്കി​ൽ വ​ന്നു​കി​ട​ക്കു​ന്നു.


റൂ​മി​ലു​ള്ള സു​ഹൃ​ത്തി​െൻറ ഫോ​ണി​ൽ​നി​ന്ന് ഞാ​ന​ദ്ദേ​ഹ​ത്തെ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. ഞാ​ൻ ആ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ​ത​ന്നെ ആ​ദ്യം അ​വ​ർ എ​ന്നോ​ട് പ​റ​ഞ്ഞ​ത് ഞാ​ൻ നി​ങ്ങ​ളു​ടെ വ​ലി​യ ഒ​രു ആ​രാ​ധ​ക​നാ​ണ് ഞാ​നും മ​ക്ക​ളും നി​ങ്ങ​ളു​ടെ എ​ല്ലാ വി​ഡി​യോ​സും കാ​ണാ​റു​ണ്ട് എ​ന്നാ​യി​രു​ന്നു. അ​ൽ​പ​നേ​രം ഞാ​ൻ നി​ശ്ശ​ബ്​​ദ​നാ​യി​പ്പോ​യി, എ​നി​ക്ക് പ​റ​യാ​ൻ വാ​ക്കു​ക​ൾ കി​ട്ടു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. ഹോ​ളി​ഡേ​യ്സ് റ​സ്​​റ്റാ​റ​ൻ​റി​ലാ​ണ് ഞാ​ൻ ജോ​ലി​ചെ​യ്യു​ന്ന​ത് എ​ന്ന്​ പ​റ​ഞ്ഞ​പ്പോ​ൾ അ​തി​നു​തൊ​ട്ട​ടു​ത്താ​ണ് ത​െൻറ വീ​ട് എ​ന്ന​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ൽ​പ​നേ​രം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും എ​െൻറ ഓ​ഫി​സി​ൽ​നി​ന്ന് എ​നി​ക്ക് ഒ​രു കോ​ൾ വ​ന്നു നി​ങ്ങ​ളെ കാ​ണാ​ൻ ഒ​രാ​ൾ വ​ന്നി​ട്ടു​ണ്ട് എ​ന്നാ​യി​രു​ന്നു. കേ​ട്ട​പാ​തി ഞാ​ൻ അ​വി​ടേ​ക്ക് ന​ട​ന്നു. റി​സ​പ്ഷ​നി​ലെ സോ​ഫ​യി​ൽ ആ​രോ ഒ​രാ​ൾ ഇ​രി​ക്കു​ന്ന​താ​യി എ​നി​ക്കു കാ​ണാം. കേ​റി ചെ​ല്ലു​മ്പോ​ഴേ​ക്കും അ​ദേ​ഹം എ​ന്നെ ക​ണ്ട് എ​ഴു​ന്നേ​റ്റു. ഒ​രു കൊ​ച്ചു​പ​യ്യ​ൻ ഒാ​ടി വ​ന്ന് എ​െൻറ കൈ​യി​ൽ പി​ടി​ച്ച്​ എ​െൻറ മു​ഖ​ത്തു നോ​ക്കി ചി​രി​ച്ച് 'ഷെ​ഫീ​ക്ക് അ​ങ്കി​ളി​െൻറ വി​ഡി​യോ എ​ല്ലാം ഞാ​ൻ കാ​ണാ​റു​ണ്ട്'. അ​ദ്ദേ​ഹം പ​റ​ഞ്ഞു അ​ത് എ​െൻറ മ​ക​നാ​ണ്. ഞാ​നാ​ണ് നി​ങ്ങ​ൾ​ക്ക്​ മെ​സേ​ജ് അ​യ​ച്ച​ത്, എ​െൻറ പേ​ർ ഹ​ബീ​സ് "അ​ബി'' എ​ന്നു​വി​ളി​ക്കും. ഒ​രു​മി​ച്ച്​ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​ദ്ദേ​ഹം എ​ന്നെ നി​ർ​ബ​ന്ധി​ച്ചു. വി​ശ​പ്പി​ല്ല​ങ്കി​ലും അ​വ​രു​ടെ കൂ​ടെ ഞാ​നു​ംകൂ​ടി.

ന​ല്ല പ​രി​ച​യ​മു​ള്ള ആ​ളെ പോ​ലെ അ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന് എ​ന്നോ​ടു​ള്ള പെ​രു​മാ​റ്റം. അ​ന്ന് അ​ഭി​ക്ക എ​ന്നെ കാ​ണാ​ൻ വ​ന്ന​പ്പോ​ൾ എ​നി​ക്ക് ല​ഭി​ച്ച ആ​ത്മ​വി​ശ്വാ​സം ഇ​നി ഒ​റ്റ​ക്കാ​വി​ല്ല​ല്ലോ എ​ന്ന ധൈ​ര്യം കൂ​ടി​യാ​യി​രു​ന്നു. അ​ന്നു​മു​ത​ൽ ഞാ​ൻ ഒ​റ്റ​ക്കാ​യി​രു​ന്നി​ല്ല. എ​െൻറ കൂ​ടെ ര​ണ്ടു കു​ട്ടി​ക​ൾ അ​ട​ങ്ങു​ന്ന ഒ​രു കൊ​ച്ചു​കു​ടും​ബം ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. അ​വ​രു​ടെ എ​ല്ലാ വി​ശേ​ഷ​ങ്ങ​ൾ​ക്കും സ​ന്തോ​ഷ​ത്തി​ലും ദുഃ​ഖ​ത്തി​ലും ഒ​പ്പം ഞാ​നും ഒ​രു ഭാ​ഗ​മാ​യി മാ​റി.

എ​ല്ലാ​വ​രു​ടെ മു​ന്നി​ലും അ​ഭി​ക്ക എ​ന്നും ഇ​വ​ൻ എ​െൻറ അ​നി​യ​നാ​ണ് എ​ന്ന് പ​റ​യു​ന്ന​തേ ഞാ​ൻ കേ​ട്ടി​ട്ടു​ള്ളൂ. അ​ഭി​ക്ക​യു​ടെ മു​ഖ​ത്ത് എ​ന്നും ആ ​പു​ഞ്ചി​രി എ​നി​ക്ക്​ കാ​ണാ​മാ​യി​രു​ന്നു. ഞ​ങ്ങ​ൾ ഒ​ന്നി​ച്ചി​ട്ട്​ ഈ ​വ​രു​ന്ന ജൂ​ലൈ ഏ​ഴി​ന് ര​ണ്ടു​വ​ർ​ഷം തി​ക​യു​ന്നു. ഇ​ത്ര​യും കാ​ലം എ​െൻറ സ​ന്തോ​ഷ​ത്തി​ലും വി​ഷ​മ​ത്തി​ലും എ​ന്നെ ഒ​രു കു​ഞ്ഞ​നു​ജ​നെ പോ​ലെ ചേ​ർ​ത്തു​പി​ടി​ച്ച എ​െൻറ അ​ഭി​ക്ക​ക്കും കു​ടും​ബ​ത്തി​നും ന​ല്ല​ത് വ​ര​ട്ടെ എ​ന്ന പ്രാ​ർ​ഥ​ന​യോ​ടെ.

Tags:    
News Summary - Tik Tok Toe from Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.