തബൂക്ക്: ഇന്ത്യൻ സ്വാതന്ത്ര്യ സമരനായകരെയും രാഷ്ട്രശിൽപികളെയും ചരിത്രത്തിെൻറ താളുകളിൽനിന്ന് പിഴുതെറിഞ്ഞ് രാജ്യത്തിെൻറ മൊത്തക്കുത്തക ബ്രിട്ടീഷുകാർക്ക് ദാസ്യവേല ചെയ്തവരുടെ കണക്കിലെഴുതാൻ തുനിയുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന് കാലം മറുപടി നൽകുമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം തബൂക്ക് മേഖല പ്രസിഡൻറ് അബ്ദുൽ മജീദ് മംഗലാപുരം പറഞ്ഞു. രാജ്യത്തിനു വേണ്ടി ഒന്നും ചെയ്യാതെ ഒറ്റുകാരുടെ പണിയെടുത്തവർ ദേശീയ നേതാക്കളുടെ ചരിത്രത്തെ ഭയപ്പെടുകയാണ്. നൂറ്റാണ്ടുകളായി രാജ്യത്ത് നിലകൊള്ളുന്ന സ്മാരകങ്ങളും രാജ്യത്തിെൻറ സമ്പത്തും വിറ്റു തുലക്കുന്ന നടപടികളാണ് ഭരണകൂടം തുടർന്ന് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ഫോറം തബൂക്ക് ബ്ലോക്കിന് കീഴിലെ ഷാർലാം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു. മേഖല പ്രസിഡൻറ് മജീദ് മംഗലാപുരം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: അഷ്റഫ് പുലാമന്തോൾ (പ്രസി.), അൻവർ ശൂരനാട് (സെക്ര.), അബ്ദുൽ കരീം പോരുവഴി (വൈസ് പ്രസി.), സൈഫുദ്ദീൻ മാവേലിക്കര, റിജാസ് അബ്ദുൽ വഹാബ് അരുവിക്കര (ജോ. സെക്ര.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.