ജിദ്ദ: യു.ടി.എസ്.സി, ഗാർഡൻ ലൈറ്റ്സ്, മൈ ഓൺ എന്നിവയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി മാഹി വെല്‍ഫെയര്‍ അസോസിയേഷന് ജിദ്ദ (ടി.എം.ഡബ്ല്യു.എ) അംഗങ്ങള്‍ക്കായി നടത്തിയ നാനോ ക്രിക്കറ്റ് ടൂര്‍ണമെൻറില്‍ മക്ബൂൽ നയിച്ച പള്ളൂർ നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാരായി.
ഫൈനലില്‍ അജ്മൽ നയിച്ച മാഹി സ്ട്രൈക്കേഴ്സിനെയാണ് പള്ളൂർ നൈറ്റ് റൈഡേഴ്സ് തോല്പിച്ചത്. ഫൈനലില്‍ മികച്ച ആള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച അസ്ലം മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡിന് അര്‍ഹനായി. ടൂർണമെൻറിലൂടനീളം മിന്നും പ്രകടനം കാഴ്ചവെച്ച പള്ളൂർ നൈറ്റ് റൈഡേഴ്സിെൻറ അനസ് അസീസിയയെ ടൂര്‍ണമെൻറിലെ മികച്ച താരമായി തെരഞ്ഞെടുത്തു. ടൂര്‍ണമെൻറിലെ മികച്ച ബൗളറായി തംസീരിനെ തെരഞ്ഞെടുത്തു. ഷമീമിെൻറ ഖിറാഅത്തോടെ തുടങ്ങിയ പരിപാടി ടി.എം.ഡബ്ല്യു.എ ജിദ്ദ പ്രസിഡൻറ് വി.പി. സലീം ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെൻറില്‍ ആറു ടീമുകള്‍ പങ്കെടുത്തു.
മൂന്നു ടീമുകളുള്ള രണ്ടു പൂളുകളിലായി അഞ്ച് ഓവര്‍ വീതമുള്ള രീതിയിലാണ് ടൂര്‍ണമെൻറ് സംഘടിപ്പിച്ചത്. ടി.വി. റിയാസ് ക്യാപ്റ്റനായ ധർമടം സൂപ്പര്‍ കിങ്സ്, ഖാലിക്കിെൻറ നേതൃത്വത്തിലിറങ്ങിയ പള്ളിത്താഴെ ടാസ്കെഴ്സ്, അനസ് കൊച്ചുപള്ളി നായകനായ ചിറക്കര െഡയര് ഡെവിള്‍സ്, ഫിറോസ് നയിച്ച സൈദാര്‍പള്ളി കിങ്സ് എന്നിവയാണ് ടൂര്‍ണമെൻറില്‍ പങ്കെടുത്ത മറ്റു ടീമുകൾ.
രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി ഗാർഡൻ ലൈറ്റ്സ് പ്രതിനിധി റഫ്ഷാദ് സമ്മാനിച്ചു. വിജയികള്‍ക്കുള്ള ട്രോഫി പള്ളൂർ ക്യാപ്റ്റന്‍ മക്ബൂൽ, യു.ടി.എസ്.സി പ്രതിനിധി അശ്ഫാഖിൽനിന്ന് സ്വീകരിച്ചു. വ്യക്തിഗത ട്രോഫികളും മെഡലുകളും കെ.എം. അബ്ദുല്‍കരീം, എം.പി. അൻവർ, എ.കെ. അനീസ്, അർഷാദ് അച്ചാർത്ത്, നഷ്രിഫ്, അബൂബക്കർ, അബ്ദുൽ റാസിക്, സിയാദ് കിരാടാൻ, കബീർ, നൗഷാദ് നൗബോയ്, ഫാസിൽ, ആഷിർ, മെഹഫുസ് എന്നിവര്‍ വിതരണം ചെയ്തു. സ്പോര്‍ട്സ് കണ്‍വീനര്‍ മനാഫ് ജി.കെ. നിര്‍ഷാദ്, നഷ്രിഫ്, സൂമറാദ്, റിജാസ് എന്നിവര്‍ സമ്മാനദാന ചടങ്ങുകള്‍ നിയന്ത്രിച്ചു. നിർഷാദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.