ജിദ്ദ: ടി.എം.ഡബ്ല്യു.എ ജിദ്ദ അംഗങ്ങൾക്കായി നടത്തിയ നാനോ ക്രിക്കറ്റ് ടൂർണമെന്റിന്റെ ആവേശകരമായ ഫൈനൽ മത്സരത്തിൽ മാഹി ബ്രദേഴ്സിനെ തോൽപിച്ച് വിൽസ് സൈദാർ പള്ളി ജേതാക്കളായി. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത വിൽസ് സൈദാർ പള്ളിയുടെ ഇർഷാദ് ടൂർണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. സനീർ ഫൈനലിലെ മാൻ ഓഫ് ദ മാച്ചും ആയി തെരഞ്ഞെടുക്കപ്പെട്ടു. പ്രകടനമികവ് കൊണ്ടും മത്സര വൈവിധ്യം കൊണ്ടും ഒന്നിനൊന്ന് മികച്ച ലീഗ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയന്റുകൾ നേടിയ രണ്ട് ടീമുകൾ ഫൈനലിൽ കടന്നു.
ടി.എം.ഡബ്ല്യു.എ മുൻ വൈസ് പ്രസിഡന്റും സ്ഥാപക അംഗവുമായ ടി.എം. ഹാരിസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ടി.എം.ഡബ്ല്യു.എ കെയർ ജിദ്ദ പ്രസിഡന്റ് ദാവൂദ് കൈതാൽ അധ്യക്ഷത വഹിച്ചു. വി.പി. സലീം സംസാരിച്ചു. ക്രിക്കറ്റ് ഫൈനൽ മത്സരത്തിന് മുമ്പായി കുട്ടികൾക്കായി നടത്തിയ പ്രദർശന ഫുട്ബാൾ മത്സരവും ഏറെ ശ്രദ്ധേയമായി. തലശ്ശേരി സോക്കർ ക്ലബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ച മാഹി എഫ്.സി ജേതാക്കളായി.
മാഹി എഫ്.സിയുടെ ആദം അമീർ മികച്ച താരമായും തലശ്ശേരി സോക്കർ ക്ലബിന്റെ മുഹമ്മദ് സിയാദ് മികച്ച ഗോളിയായും തെരഞ്ഞെടുക്കപ്പെട്ടു. സൗദി അഹ് ലി ക്ലബ് ജൂനിയർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടി.എം.ഡബ്ല്യു.എ കെയർ ജിദ്ദ അംഗം കെ.എം. അനസിന്റെ മകൻ എയ്സാൻ അനസിനെ ചടങ്ങിൽ ആദരിച്ചു. സമാപന ചടങ്ങിൽ കെ. ദാവൂദ് അധ്യക്ഷത വഹിച്ചു. കെ.എം. ഷംസീർ സ്വാഗതവും വി.പി. റസിക് നന്ദിയും പറഞ്ഞു. ജി.കെ. മനാഫ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.