ജിദ്ദ: അറബ് മേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിൽ പങ്കാളികളാകാൻ തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അറിയിച്ചു. ജിദ്ദയിൽ നടന്ന 32ാമത് അറബ് ലീഗ് ഉച്ചകോടിക്ക് അയച്ച ടെലിഗ്രാമിലാണ് പുടിൻ സന്നദ്ധത അറിയിച്ചത്. ഫലസ്തീൻ-ഇസ്രായേൽ സംഘർഷം പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ സഹായവും തുടർന്നും നൽകും.
സുഡാൻ, ലിബിയ, യമൻ എന്നിവിടങ്ങളിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കാനുള്ള തന്റെ രാജ്യത്തിന്റെ താൽപര്യം അദ്ദേഹം അറിയിച്ചു. അറബ് രാജ്യങ്ങളുമായുള്ള ബഹുമുഖ സഹകരണം വിപുലീകരിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നതായും പുടിൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.