ല​ബ​നാ​നെ​തി​രെ സൗ​ദി ക​ടു​ത്ത ന​ട​പ​ടി​ക്ക്​; അം​ബാ​സ​ഡ​റെ തി​രി​ച്ചു​വി​ളി​ച്ചു: ഇ​റ​ക്കു​മ​തി​ നി​ർ​ത്ത​ലാ​ക്കി

അ​ബ്​​ദു​റ​ഹ്​​മാ​ൻ തു​റ​ക്ക​ൽ

ജി​ദ്ദ: രാ​ജ്യ​ത്തി​നെ​തി​രെ അ​പ​മാ​ന​ക​ര​മാ​യ പ്ര​സ്​​താ​വ​ന ന​ട​ത്തി​യ ല​ബ​നാ​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക്ക്​ സൗ​ദി അ​റേ​ബ്യ. ല​ബ​നാ​നി​ലെ ത​ങ്ങ​ളു​ടെ അം​ബാ​സ​ഡ​റെ തി​രി​ച്ചു വി​ളി​ച്ചു. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​​ കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​ൻ അം​ബാ​സ​ഡ​റെ തി​രി​ച്ചു​വി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച വി​വ​രം സൗ​ദി അ​റേ​ബ്യ പു​റ​ത്തു​വി​ട്ട​ത്​.

അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സൗ​ദി​യി​ലെ ല​ബ​നാ​ൻ അം​ബാ​സ​ഡ​​റോ​ട്​ രാ​ജ്യം വി​ട്ടു​പോ​കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​െൻറ​യും ജ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് സൗ​ദി​യി​ലേ​ക്ക്​ ല​ബ​നാ​നി​ൽ നി​ന്നു​ള്ള എ​ല്ലാ ഇ​റ​ക്കു​മ​തി​ക​ളും നി​ർ​ത്താ​നും സൗ​ദി അ​റേ​ബ്യ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ല​ബ​നാ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം സൗ​ദി അ​റേ​ബ്യ​ക്കെ​തി​​രാ​യി ന​ട​ത്തി​യ അ​പ​മാ​ന​ക​ര​മാ​യ പ്ര​സ്​​താ​വ​ന​യെ അ​പ​ല​പി​ച്ച്​​ ഈ ​മാ​സം 27ന്​ ​സൗ​ദി വി​​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ പ്ര​സ്​​താ​വ​ന​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ്​​ പു​തി​യ തീ​രു​മാ​ന​ങ്ങ​ൾ. സൗ​ദി​യെ​ക്കു​റി​ച്ചും അ​തി​െൻറ ന​യ​ങ്ങ​ളെ​ക്കു​റി​ച്ചും ല​ബ​നാ​ൻ അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന വ​സ്​​തു​താ​വി​രു​ദ്ധ​വും വ്യാ​ജ​വും അ​പ​ല​പ​നീ​യ​മാ​ണെ​ന്നും അ​തി​നെ ത​ള്ളി​ക്ക​ള​യു​ന്നു​വെ​ന്നും സൗ​ദി വ്യ​ക്ത​മാ​ക്കി​.

ല​ബ​നാ​നി​ൽ നി​ന്ന്​ ച​ര​ക്കു​ക​ളു​ടെ മ​റ​വി​ൽ സൗ​ദി​യി​ലേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​ന്ന​ത്​ ത​ട​യ​ണ​െ​മ​ന്ന ത​ങ്ങ​ളു​ടെ ആ​വ​ശ്യം സ്വീ​ക​രി​ക്കു​ന്ന​തി​ലെ അ​ലം​ഭാ​വം, തീ​വ്ര​വാ​ദ​ഗ്രൂ​പ്പാ​യ ഹി​സ്​​ബു​ള്ള​ക്ക്​ പി​ന്തു​ണ ന​ൽ​ക​ൽ, അവർക്ക്​ എല്ലാ തുറമുഖങ്ങളിലുമുള്ള ആധിപത്യം, സൗ​ദി​യി​ലെ ജ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ശി​ക്ഷ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തി​രി​ക്ക​ൽ, ജു​ഡീ​ഷ്യ​ൽ സ​ഹ​ക​ര​ണ​ത്തി​നു​ള്ള റി​യാ​ദ്​ ഉ​ട​മ്പ​ടി ലം​ഘി​ച്ച്​ രാ​ജ്യം ആ​വ​ശ്യ​പ്പെ​ട്ട ആ​ളു​ക​ളെ കൈ​മാ​റാ​തി​രി​ക്ക​ൽ എ​ന്നീ കാ​ര​ണ​ങ്ങ​ളും ല​ബ​നാ​നെ​തി​രെ ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ലേ​ക്ക്​ ന​യി​ച്ച​താ​യി സൗ​ദി പ്ര​സ്​ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Tags:    
News Summary - To Saudi crackdown on Lebanese; Ambassador calls back: Imports suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.