കോവിഡ്; സൗദിയിൽ ഇന്ന് 108 പുതിയ രോഗികളും 3 മരണങ്ങളും

ജിദ്ദ: സൗദിയിൽ പുതുതായി 108 രോഗികളും 314 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,51,404 ഉം രോഗമുക്തരുടെ എണ്ണം 7,36,013 ഉം ആയി. ഇന്ന് മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 9,053 ആയി. നിലവിൽ 6,338 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

ഇവരിൽ 84 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.95 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 23, ജിദ്ദ 19, മക്ക 15, മദീന 11, ദമ്മാം 6, അബഹ 6, ത്വാഇഫ് 5.

Tags:    
News Summary - Today 108 new covid patients and 3 deaths in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.