മക്ക: കഅ്ബ കഴുകൽ ചടങ്ങ് തിങ്കളാഴ്ച നടക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇതിനുള്ള അനുമതി നൽകിയത്. കോവിഡ് മുൻകരുതൽ പാലിച്ചായിരിക്കും ചടങ്ങ്. ഒരോ വർഷവും മുഹർറത്തിലാണ് കഅ്ബ കഴുകാറ്. ഗവർണർക്കും ഇരുഹറം കാര്യാലയ മേധാവികൾക്കും പുറമെ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖർ ചടങ്ങിൽ പെങ്കടുക്കാറുണ്ട്.
കഅ്ബ കഴുകുന്നതിനാവശ്യമായ സാധന സാമഗ്രികൾ ഇരുഹറം കാര്യാലയം ഒരുക്കിയിട്ടുണ്ട്. മേൽത്തരം സുഗന്ധദ്രവ്യങ്ങളും പനിനീരും സംസം വെള്ളത്തിൽ കലർത്തിയാണ് കഅ്ബയുടെ അകത്തെ നിലവും ചുവരുകളും കഴുകുക.
കഅ്ബ കഴുകാനുള്ള സൽമാൻ രാജാവിെൻറ അനുമതി ഇരുഹറമുകൾ സംരക്ഷിക്കുന്നതിനും അവിടെയെത്തുന്ന സന്ദർശകർക്ക് മികച്ച സേവനം നൽകുന്നതിനും ഭരണകൂടം കാണിക്കുന്ന അതീവ പ്രധാന്യവും ശ്രദ്ധയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.