മക്ക: തിങ്കളാഴ്ച സൂര്യൻ കഅ്ബക്ക് മുകളിലെത്തും. ഉച്ചക്ക് 12.18ന് മസ്ജിദുൽ ഹറാമിൽ ളുഹ്ർ ബാങ്ക് വിളി സമയത്താണ് സൂര്യൻ കഅ്ബക്ക് നേർ മുകളിലെത്തുക. ഈ വർഷം ആദ്യമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ സമയത്ത് കഅ്ബക്ക് നിഴൽ ഉണ്ടാകില്ല.
സൂര്യൻ കഅ്ബക്ക് മുകളിലെത്തുന്ന നിമിഷത്തിൽ സൂര്യന്റെ പരമാവധി ഉയരം ഏകദേശം 90 ഡിഗ്രിയിൽ ആയിരിക്കുമെന്ന് ജിദ്ദയിലെ അസ്‌ട്രോണമിക്കൽ സൊസൈറ്റി പ്രസിഡന്റ് എൻജിനീയർ മാജിദ് അബു സഹ്‌റ പറഞ്ഞു. കഅ്ബയുടെയും മക്കയിലെ എല്ലാ വസ്തുക്കളുടെയും നിഴലുകൾ പൂർണമായും അപ്രത്യക്ഷമാകും. ഖിബ്‌ലയുടെ ദിശ വളരെ കൃത്യമായി നിർണയിക്കാൻ പഴമക്കാർ ഉപയോഗിച്ചിരുന്ന ഒരു രീതിയാണ് ലംബമായ പ്രതിഭാസം. ഭൂമിയുടെ ഉപരിതലത്തിൽ ലംബമായി ഒരു വടി നാട്ടിയായിരുന്നു അവർ ഖിബ്ല നിർണയിച്ചിരുന്നത്. ഈ സമയത്ത് നിഴലിന്റെ എതിർദിശയിലായിരിക്കും കഅ്ബയുടെ കൃത്യസ്ഥാനമെന്നും അബൂസഹ്റ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.