സൗദിയിൽ ഇന്ന് 458 കോവിഡ്​ കേസുകൾ, മരണം 9

ജിദ്ദ: സൗദിയിൽ വെള്ളിയാഴ്ച 458 പുതിയ കോവിഡ്​ കേസുകളും ഒമ്പത് മരണവും 753 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,41,201ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,27,189ഉം ആയി.

രാജ്യത്തെ ആകെ മരണം 8,458 ആയി. നിലവിൽ 5,554 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,205 പേർ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.41ഉം മരണനിരക്ക് 1.56ഉം ശതമാനമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 123, മക്ക 71, അൽ ഖസീം 45, കിഴക്കൻ പ്രവിശ്യ 42, ജീസാൻ 39, അസീർ 30, മദീന 27, നജ്റാൻ 25, ഹായിൽ 14, തബൂക്ക് 13, അൽ ജൗഫ് 11, വടക്കൻ അതിർത്തി മേഖല 10, അൽബാഹ 8. ഇതുവരെ രാജ്യത്ത് 3,32,66,366 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Today, there are 458 covid cases and 9 deaths in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.