ജുബൈൽ: മതേതരത്വം ഉറപ്പുവരുത്താൻ മതേതര ശക്തികൾ ഒന്നിക്കണമെന്ന് ഐ.സി.എഫ് ജുബൈൽ സെൻട്രൽ ഘടകം സംഘടിപ്പിച്ച 'പുതിയ ഇന്ത്യ, മതം, മതേതരത്വം' ചർച്ച സംഗമം ആവശ്യപ്പെട്ടു. ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വത്തേയും അട്ടിമറിച്ചുകൊണ്ട് ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ഗൂഢതന്ത്രങ്ങൾ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പരോക്ഷമായ മത രാഷ്ട്രവത്കരണ പ്രയത്നങ്ങൾ പ്രത്യക്ഷമായിത്തന്നെ നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് ഭരണകൂടം. അതിെൻറ ഉദാഹരണമാണ് രാമക്ഷേത്രത്തിന് ശിലപാകിയതും ഭൂമിപൂജ നടത്തിയതും.
ജീവൽപ്രധാനമായ വിവിധ പ്രശ്നങ്ങൾ നിൽക്കുമ്പോഴാണ് ഇൗ ശിലാസ്ഥാപനം എന്നത് ഏറെ വേദനജനകമാണ്. രാജ്യത്ത് ഉയർന്നുവന്ന ജനാധിപത്യ മതേതര വിരുദ്ധമായ സമീപനങ്ങളെ ചെറുത്തുതോൽപിച്ച മഹത്തായ പാരമ്പര്യം ഇന്ത്യക്കുണ്ട്. പുതിയ സാഹചര്യത്തിൽ മതേതര ശക്തികൾ കൂടുതൽ ഊർജം സംഭരിക്കേണ്ടതുണ്ട്. മതേതര ശക്തികളിലെ ഭിന്നിപ്പും അനൈക്യവും ഫാഷിസത്തിന് വളമായി മാറുന്നുണ്ട്. സുലൈമാൻ സഖാഫി മാളിയേക്കൽ മുഖ്യ പ്രഭാഷണം നടത്തി. ഉമർ സഖാഫി മൂർക്കനാട് ഉദ്ഘാടനം ചെയ്തു. റൈഹാൻ ദേശീയഗാനം ആലപിച്ചു. ശരീഫ് മണ്ണൂർ പ്രമേയാവതരണം നടത്തി. ശുക്കൂർ ചാവക്കാട് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ഇർഫാനി മോഡറേറ്ററായി. എൻ. സനിൽകുമാർ, മൻസൂർ പള്ളൂർ, പ്രജീഷ്, സാബു മേലതിൽ, അബ്ദുൽ കരീം ഖാസിമി, അസ്ലം ബീമാപള്ളി എന്നിവർ സംസാരിച്ചു.അബ്ദുൽ ജലീൽ കൊടുവള്ളി സ്വാഗതവും സത്താർ അകലാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.