ജിദ്ദ: ഹജ്ജ് ബുക്കിങ് നടപടികൾ പൂർത്തിയായാൽ ഉടൻ സമ്പൂർണ ബോധവത്കരണ കാമ്പയിൻ ആരംഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരിയെ തുടർന്നുള്ള അസാധാരണ സാഹചര്യത്തിൽ ഹജ്ജ് നിർവഹിക്കുന്നതിന് ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മക്കയിലേക്ക് പ്രവേശിക്കുന്നതിനും മുമ്പ് പാലിക്കേണ്ട മുൻകരുതലും നിർദേശങ്ങളും സംബന്ധിച്ച് തീർഥാടകരെ ബോധവത്കരിക്കുന്നതിനാണിത്.
ഹജ്ജ് രജിസ്ട്രേഷൻ നടപടികൾ ഉടനെ പൂർത്തിയാകും. അതിനുശേഷം ഹജ്ജുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായി സഹകരിച്ച് ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങളുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇൗ വർഷത്തെ ഹജ്ജ് അന്തരീക്ഷം പതിവിൽനിന്ന് വ്യത്യസ്തമായിരിക്കുമെന്നതിനാൽ തീർഥാടകരുടെ ആരോഗ്യകാര്യങ്ങൾക്കായിരിക്കും മുൻഗണനയെന്നും ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത് പറഞ്ഞു. യാത്രയിലുടനീളം തീർഥാടകനും മറ്റൊരാൾക്കുമിടയിൽ നിശ്ചിത സാമൂഹിക അകലം നിർബന്ധമാണ്. തീർഥാടകരുടെ സുരക്ഷിതമായ യാത്രക്ക് ബന്ധപ്പെട്ട സുരക്ഷ വകുപ്പുകൾ അന്തിമ പദ്ധതി തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തമ്പുകളിലെ ഒരുക്കം ദുൽഖഅദ് അവസാനത്തോടെ പൂർത്തിയാകും. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മികച്ചതാകാൻ ഇൗ വർഷവും മുൻവർഷങ്ങളിലുമായി നിരവധി സാേങ്കതിക സംവിധാനങ്ങൾ നവീകരിച്ചിട്ടുണ്ട്. ഹജ്ജ് നിർവഹിക്കാൻ ഭിന്നശേഷിക്കാരുമുണ്ടാകും. ഹജ്ജ് ഉംറ മന്ത്രാലയം, മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം എന്നിവക്ക് കീഴിലെ പ്രത്യേക സംഘം ബന്ധപ്പെട്ട വകുപ്പുമായി ഇതിനായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇവർക്ക് പ്രത്യേക തമ്പുകളും മറ്റ് തീർഥാടകർക്ക് നൽകുന്ന മുഴുവൻ സേവനങ്ങളും അതേ വേഗതയിൽ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ത്വാഇഫ്: ഹജ്ജ് തീർഥാടകർക്ക് വൈദ്യസേവനം ഉറപ്പുവരുത്തുന്നതിനായി ത്വാഇഫ് ആരോഗ്യ കാര്യാലയത്തിനുകീഴിൽ പ്രത്യേകം മെഡിക്കൽ സെൻറുകൾ സജ്ജീകരിച്ചു. പകർച്ചപ്പനി, മെനിഞ്ചൈറ്റിസ് എന്നിവക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നതിനാണ് ഗവർണറേറ്റിലും അനുബന്ധ പ്രവിശ്യകളിലേയും ഏതാനും മെഡിക്കൽ സെൻററുകൾ നിശ്ചയിച്ചിരിക്കുന്നത്.
സിറ്റി സെൻറർ, ജനൂബ് ശുഹദാഅ് ജനുബിയ, ശിഹാർ, അഖീഖ്, സുഹൈലി, വെസ്റ്റ് ഹവിയ, സിർറ്, റിദ്വാൻ, റനിയ ഇശ്റാഫഇ, തുർബ സൗത്ത്, ഖുർമ നോർത്ത് എന്നിവിടങ്ങളിലാണ് മെഡിക്കൽ സെൻററുകൾ ഒരുക്കിയിരിക്കുന്നത്. ഹജ്ജിന് അനുമതി ലഭിച്ചവർ കുത്തിവെപ്പെടുക്കാൻ നേരിട്ട് ഹാജരാകണമെന്നും മുൻകൂട്ടി ബുക്കിങ്ങിെൻറ ആവശ്യമില്ലെന്നും ത്വാഇഫ് ആരോഗ്യകാര്യാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.