ജിദ്ദ: വിനോദ സഞ്ചാരത്തിെൻറ സാധ്യതകൾ വിളംബരം ചെയ്ത് ജിദ്ദയിൽ നടന്ന ടൂറിസം-വിനോദ ഫോറം പരിപാടികൾ മേയർ ഡോ. ഹാനി അബൂറാസ് ഉദ്ഘാടനം ചെയ്തു. ഹിൽട്ടൺ ഹോട്ടലിലൊരുക്കിയ പരിപാടിയിൽ ജിദ്ദ ചേംബർ ടൂറിസം വിനോദ കമ്മിറ്റി അധ്യക്ഷൻ അമീർ അബ്ദുല്ല ബിൻ സഉൗദ് ബിൻ മുഹമ്മദ് ആലു സഉൗദ്, വ്യാവസായ പ്രമുഖർ എന്നിവർ പെങ്കടുത്തു.
ജിദ്ദയിലെ ടൂറിസം സാധ്യതകൾ വ്യക്തമാക്കുന്ന വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. ടൂറിസം മേഖലയുടെ ഭാവി വരച്ചുകാട്ടുന്ന ആദ്യ ഫോറമാണിതെന്ന് ജിദ്ദ ചേംബർ ടൂറിസം വിനോദ കമ്മിറ്റി മേധാവി അമീർ അബ്ദുല്ല ബിൻ സഉൗദ് പറഞ്ഞു.കോർണിഷ് വികസനം പൂർത്തിയാകുന്ന വേളയിൽ ടൂറിസം ഫോറം പരിപാടി ജിദ്ദയുടെ ഭംഗിക്ക് തിളക്കമുണ്ടാക്കുമെന്ന് ജിദ്ദ ചേംബർ ടൂറിസം വിനോദ കമ്മിറ്റി മേധാവി പറഞ്ഞു.അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പത്ത് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നതാണ് ടൂറിസം മേഖലയെന്ന് ചേംബർ ഉപാധ്യക്ഷൻ സയ്യാദ് അൽബസാം പറഞ്ഞു. വർഷത്തിൽ 200 ബില്യൺ റിയാൽ വരുമാനമുണ്ടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.