കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ റോ​ഡി​നു​ കു​​റു​കെ മ​റി​ഞ്ഞ ട്രെ​യി​ല​ർ

സൗ​ദിയിൽ ട്രെ​യി​ല​ർ മ​റി​ഞ്ഞ്​ റോ​ഡ്​ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു

ദ​മ്മാം: സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ​പെ​ട്ട അ​ബു​ഹ​ദ്രി​യ റോ​ഡി​ൽ ട്രെ​യി​ല​ർ മ​റി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ട്രെ​യി​ല​ർ മ​റി​ഞ്ഞ്​ റോ​ഡി​നു​ കു​റു​കെ കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​രു​ഭാ​ഗ​ത്തേ​ക്കും പോ​കാ​നാ​വാ​തെ ത​ട​സ്സ​പ്പെ​ട്ടു.

മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ്​ ഇ​ങ്ങ​നെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​ല​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ൽ​ഖോ​ബാ​ർ, ഖ​ഫ്ജി എ​ന്നി​വ​യെ​യും ബ​ഹ്റൈ​ൻ, കു​വൈ​ത്ത് അ​തി​ർ​ത്തി​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന രാ​ജ്യാ​ന്ത​ര പാ​ത​യാ​ണ്​ അ​ബൂ​ഹ​ദ്രി​യ. 

Tags:    
News Summary - Trailer overturned interrupted road traffic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.